തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം എത്രയും വേഗം നൽകണമെന്ന് ലോക്കൽ ഗവണ്മെന്റ് മെംബേർസ് ലീഗ്.
2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പൂർണ്ണമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സർക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കിയാണ് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയത്. പ്രവൃത്തി പൂർത്തീകരിച്ചപ്പോൾ പണം അനുവദിക്കാതെ സർക്കാർ ഒഴിഞ്ഞു മാറിയത് മൂലം തദ്ദേശസ്ഥാപനങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലാണുള്ളത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് കഴിഞ്ഞ വർഷത്തേത്. 71,40 ശതമാനം മാത്രമാണ് പദ്ധതി ചെലവ്. മുൻ വർഷം ഇത് 85.28 ശതമാനമായിരുന്നു. 2021-22ൽ 88.12 ആയിരുന്നു. ധനവകുപ്പിന്റെ കുരുക്കിനെ മറി കടന്ന് തദ്ദേശ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനം നടത്തിയിട്ടും സർക്കാർ പണം
അനുവദിക്കാത്തതാണ് ചെലവ് കുറയാൻ കാരണം.
മെയിൻറനൻസ് ഗ്രാൻറിന്റെ അവസാന ഗഡുവായ 1215 കോടി രൂപയും ജനറൽ പർപ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടി രൂപയും 2023-24 സാമ്പത്തിക വർഷം അനുവദിച്ചിട്ടില്ല. ഇത്തരത്തിൽ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. അനുവദിച്ച ബജറ്റ് വിഹിത ത്തിൽ തന്നെ 487.8 കോടിയുടെ മെയിന്റെനൻസ് ഗ്രാന്റ് ബില്ലുകൾ ട്രഷറിയിൽ സ്വീകരിച്ച ശേഷം സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കൂട്ടത്തോടെ തിരിച്ച് നൽകുകയാണുണ്ടായത്. വികസന ഫണ്ടിൽ മാത്രം ട്രഷറിയിൽ സമർപ്പിക്കപ്പെട്ട 668.32 കോടി രൂപയുടെ ബില്ലുകളാണ് തുക അനുവദിക്കാതെ തിരിച്ചു നൽകിയത്. ഇത്ര വലിയ തുകയുടെ ബില്ലുകൾ മടക്കിയ നടപടിയും അസാധാരണമാണ്.
മാർച്ച് 27 വരെ മാത്രമാണ് ട്രഷറികളിൽ ബില്ല് സ്വീകരിച്ചത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് സമർപ്പിച്ച ബില്ലുകൾ പോലും മാർച്ച് 31ന്ശേഷം ട്രഷറികളിൽ നിന്നും മട ക്കി നൽകിയിട്ടുണ്ട്. ചില തദ്ദേശ സ്ഥാപനങ്ങൾക്ക് കോടിയിലേറെ തുകയുടെ ബില്ലുകൾ ലഭിക്കാതെ വന്നിട്ടുണ്ട്.
യുഡിഫ് സർക്കാരിന്റെ കാലത്ത് മാർച്ച് 31ന് അർദ്ധരാത്രി വരെ ട്രഷറി കളിൽ ബില്ലുകൾ സ്വീകരിക്കുകയും പണം അനുവദിച്ചിരുന്നതാണ്. എന്നാൽ ഒന്നാം – യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മാർച്ച് 31ന് അർദ്ധരാത്രി വരെ ട്രഷറി പിണറായി സർക്കാറിന്റെ കാലം മുതൽ ട്രഷറി കുരുക്ക് ആരംഭിച്ചു. ഇത്തവണ ഒക്ടോബർ മുതൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുകയും ബജറ്റ് വിഹിതം വൈകിപിക്കുകയുമാണ് ഉണ്ടായത്. നിശ്ചിത സമയത്തിനകം പദ്ധതി പൂർത്തിയാക്കിയിട്ടും പണം അനുവദിക്കാതെ ബില്ല് തിരിച്ച് നൽകിയ നടപടി തദ്ദേശസ്ഥാപനങ്ങളെ തളർത്തുന്നതാണ് . തിരിച്ചു നൽകിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തണമെന്ന നലിപാടിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഈ സാഹചര്യമുണ്ടായാൽ നിലവിൽ അംഗീകാരം വാങ്ങിയ 2024-25 വർഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളുടെ ഏതെങ്കിലും രീതി യിലുള്ള അനാസ്ഥ കാരണമല്ല ഈ പ്രതിസന്ധി രൂപപ്പെട്ടത്. ധനവകുപ്പ് മനപൂർവ്വ മായി ഉണ്ടാക്കിയ പ്രതിസന്ധിയാണിത്. സർക്കാറിന്റെ വികലമായ നയങ്ങൾ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിവെക്കാനാണ് ധനവകുപ്പ് ശ്രമിച്ചത്. എക്സൈസ് വകുപ്പിന് നൽകുന്ന ശ്രദ്ധയുടെ നൂറിലൊന്ന് പോലും മന്ത്രി എം.ബി രാജേഷ് തദ്ദേശ വകുപ്പിന് നൽകു ന്നില്ല. തന്മൂലം കേരളം അഭിമാനത്തോടെ ഉയർത്തിക്കാണിക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾ നോക്കു കുത്തികളാവുകയാണ്.
തിരിച്ച് നൽകിയ ബില്ലുകളുടെ തുക 2024-25 വർഷത്തിൽ അധിക വിഹിതമായി രോ തദ്ദേശ സ്ഥാപനത്തിനും അനുവദിക്കുന്നതിനും, 2023-24 വർഷത്തെ മയിൻറനൻസ് ഗ്രാന്റിന്റെയും ജനറൽ പർപ്പസ് ഗ്രാന്റിന്റെയും അവസാന ഡുക്കൾ പൂർണ്ണമായും 2024-25 വർഷത്തിൽ അധിക വിഹിതമായി അനുവദിക്ക തിനും സർക്കാർ നടപടി സ്വീകരിക്കണം. 24 മുനിസിപ്പാലിറ്റികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ധനകാര്യ കമ്മീഷൻ ഗ്രാന്റ് തടഞ്ഞിരുന്നു. ഈ തുക 2024-2 ഷത്തിൽ അധികമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കേണ്ടതുണ്ട്. സർക്കാർ പരിഹാരമാർഗ്ഗമുണ്ടാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് എൽ. ജി എം .എൽ നേതൃത്വം നൽകുമെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ക.ഷറഫുദ്ദീൻ (ജനറൽ സെക്രട്ടറി)മുഹമ്മദ് ബഷീർ മണ്ണാർക്കാട് (ട്രഷറർ)അഡ്വ..എ.കെ.മുസ്തഫ പെരിന്തൽമണ്ണ (വൈസ് പ്രസിഡണ്ട്) ർ മാട്ടൂൽ കണ്ണൂർ (സെക്രട്ടറി) നേതാക്കൾ പറഞ്ഞു.