തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രചാരണ വേദിയാക്കരുത്, രാത്രി 10മണിക്ക് ശേഷവും, രാവിലെ 6 മണി വരെയും ഉച്ചഭാഷിണി പാടില്ല1 min read

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളോ  അവയുടെ കളിസ്ഥലേമോ രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കാന്‍ പാടില്ല. ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്.
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങണം. ഇത് വരണാധികാരിയുടേയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം. പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ളക്സ് എന്നിവ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച്

പൊതുയോഗം  നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടില്ല.

രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സ്ലിപ്പുകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിങ് സ്റ്റേഷന്റെ പേര് എന്നിവ മാത്രം രേഖപ്പെടുത്തിയതുമാകണം. വോട്ടര്‍മാരുടെ ബോധവത്കരണത്തിനായി ഉപയോഗിക്കുന്ന ഡമ്മി ബാലറ്റ് യൂനിറ്റുകള്‍ യഥാര്‍ത്ഥ ബാലറ്റ് യൂനിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവൂഡിലോ നിര്‍മിച്ചതായിരിക്കണം. ഇത് യഥാര്‍ത്ഥ ബാലറ്റ് യൂനിറ്റുകളുടെ നിറത്തിലാകാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലോ താത്ക്കാലിക ഓഫീസ് സ്ഥാപിക്കാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *