ലോക്സഭ തെരഞ്ഞെടുപ്പ് ;കേരളത്തിൽ വിജ്ഞാപനം ഇന്ന്, മുകേഷ്, അശ്വനി തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക നൽകും1 min read

തിരുവനന്തപുരം :കേരളം ഉള്‍പ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.

സ്ഥാനാർത്ഥികള്‍ക്ക് അടുത്ത മാസം നാല് വരെ നാമനി‌ർദ്ദേശപത്രിക സമർപ്പിക്കാനുളള അവസരമുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ 98 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട തിരഞ്ഞെടുപ്പിനുളള സാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന് മുതല്‍ ആരംഭിക്കും. 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 30 വരെ നാമനി‌ർദ്ദേശപത്രിക സമർപ്പിക്കാനുളള അവസരമുണ്ട്. അതേസമയം, ഉത്സവാഘോഷം പരിഗണിച്ച്‌ ബീഹാറില്‍ ഇന്നും സ്ഥാനാർത്ഥികള്‍ക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാനാകും.

കേരളത്തില്‍ തിരഞ്ഞെടുപ്പിനായുളള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം മുകേഷ് എംഎല്‍എ ഇന്ന് രാവിലെ 11 മണിക്കും കാസർകോട് ബിജെപി സ്ഥാനാർത്ഥിയായി എംഎല്‍ അശ്വനിയും നാമനിർദ്ദേശപത്രിക സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *