ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ 4ന്1 min read

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

ഇതില്‍ രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിന് ഫലം അറിയാം. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 4, സൂക്ഷ്മ പരിശോധന ഏപ്രിൽ 5ന്, പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ 8 ആണ്.

വിഗ്യാൻ ഭവനില്‍ നടന്ന വാർത്താസമ്മേളനത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികള്‍ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

26 സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് പാർലമെന്റ് ഇലക്ഷൻ സമയത്തുതന്നെ നടക്കുന്നതായിരിക്കും. ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19ന്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.സിക്കിമില്‍ ഏപ്രില്‍ 19നും ഒഡിഷയില്‍ അരുണാചലില്‍ ആന്ധ്രയില്‍ മേയ് 13, എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷയില്‍ രണ്ട് ഘട്ടമായായിരിക്കും നടക്കുക.

ഒന്നാം ഘട്ടം : ഏപ്രില്‍ 19
രണ്ടാം ഘട്ടം : ഏപ്രില്‍ 26

മൂന്നാം ഘട്ടം : മേയ് ഏഴ്
നാലാം ഘട്ടം : മേയ് 13
അഞ്ചാം ഘട്ടം: മേയ് 20ആറാം ഘട്ടം : മേയ് 25
ഏഴാം ഘട്ടം : ജൂണ്‍ ഒന്ന്

Leave a Reply

Your email address will not be published. Required fields are marked *