ഡൽഹി :തെരഞ്ഞെടുപ്പ് കമ്മീഷന്റെ പര്യടനം പൂർത്തിയായതിനു ശേഷം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ സാധ്യത. ഏകദേശം മാർച്ച് 13ന് ശേഷമേ ഉണ്ടാകുകയുളൂ എന്നാണ് പുറത്ത് വരുന്ന വിവരം.
നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തമിഴ്നാട്ടിലാണ് സന്ദർശനം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ ഉത്തർപ്രദേശിലും പിന്നാലെ ജമ്മു കശ്മീരിലും കമ്മിഷൻ എത്തും. സംസ്ഥാനങ്ങളിലെ സാഹചര്യം, പ്രശ്നബാധിത ബൂത്തുകളുടെ വിവരങ്ങള്‍, ആവശ്യമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അടക്കം കമ്മിഷൻ വിലയിരുത്തുന്നുണ്ട്. മാർച്ച് 13നുമുന്‍പ് സംസ്ഥാന പര്യടനം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമ്ബൂർണ മന്ത്രിസഭാ യോഗം ചേരും.
അതേസമയം, ഈ വർഷം തെരഞ്ഞെടുപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയാനാണ് എ.ഐ ഉപയോഗിക്കുക. 96.88 കോടി വോട്ടർമാരാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 18നും 19നും ഇടയിലുള്ള 1.85 കോടി യുവ വോട്ടർമാരുമുണ്ട്.
മാർച്ച് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും.