തിരുവനന്തപുരം :2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിത്യനിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ശിക്ഷാർഹമായ കുറ്റമായതിനാൽ, ഇത് തടയുന്നതിന് ജില്ലയിൽ ഫ്‌ളയിങ് സ്‌ക്വാഡ്, വീഡിയോ സർവയലൻസ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയിലൻസ് ടീം എന്നിവരെ വിന്യസിച്ചു. അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാൻ നടത്തുന്ന വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്‌സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.
പരിശോധന വേളയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ, ഇതു സംബന്ധിച്ച പരാതി തെളിവ് സഹിതം കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോൺ 8547610025