ഡൽഹി :പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശ ഗാലറിയിൽ നിന്നും രണ്ടുപേർ ചേമ്പറിലേക്ക് ചാടി ഇറങ്ങി.
സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു. ഇന്ന് ഉച്ചയോടെ യാണ് സംഭവം.
രണ്ടുപേര്‍ പൊതു ഗ്യാലറിയില്‍ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചുവെന്നും വാർത്തകൾ പുറത്തുവന്നു.ചാടിയിറങ്ങിയ യുവാവ് മഞ്ഞ നിറമുള്ള സ്പ്രേ പ്രയോഗിച്ചു. ലോക്സഭയിലാകെ പുക നിറഞ്ഞു.
അതേസമയം രണ്ടുപേർ ലോക്സഭ മന്ദിരത്തിന് പുറത്ത് പ്രതിക്ഷേധിച്ചു.4പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.