11/9/22
തിരുവനന്തപുരം :സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും, ഉടനെ കർമ്മ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി എം. ബി. രാജേഷ്.സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു വരുന്നത് ഭീതി പരത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി വലിയൊരു കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം നിയമപരമായി ചില തടസങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോള്‍ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്. ഷെല്‍ട്ടര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.