തിരുവനന്തപുരം :തിരുമല പോസ്റ്റോഫീസിനു കീഴിൽ മഹിളാപ്രധാൻ എജന്റായിരുന്ന ശ്രീമതി. മിനി. ഐ.റ്റി. (സി.എ. നം. 8/MPA/TVM/03 , റ്റി.സി. 8/658, ശിവം, വയക്കോണം ലെയിൻ, തിരുമല, തിരുവനന്തപുരം) യുടെ ഏജൻസി സസ്‌പെൻഡ് ചെയ്തതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മിനി. ഐ.റ്റി.യുടെ ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും, നിക്ഷേപകരിൽ നിന്നും പോസ്റ്റോഫീസിൽ ഒടുക്കാനായി കൈപ്പറ്റിയ തുകകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഒടുക്കാതെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാലും, ടിയാരിയുടെ ഏജൻസി ജൂൺ 25 മുതൽ സസ്‌പെൻഡ് ചെയ്ത് ജില്ലാ കളക്ടർ ഉത്തറവിറക്കിയിട്ടുണ്ട്. ഈ ഏജന്റുമായി ബന്ധപ്പെട്ട് തിരുമല പോസ്റ്റോഫീസിൽ ആർ.ഡി നിക്ഷേപം നടത്തി വരുന്ന നിക്ഷേപകർ ഇനിമുതൽ ഈ വ്യക്തിയുമായി യാതൊരുവിധ പണമിടപാടും നടത്താൻ പാടില്ലായെന്നും ആർ.ഡി നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.