മകരവിളക്ക് മഹോത്സവം ഇന്ന്.. വൻ ഭക്തജന പ്രവാഹം1 min read

 

ശബരിമല :മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ്.  പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദര്‍ശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലര്‍ച്ചെ 2.45ന് പൂര്‍ത്തിയായി.

ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക. രാവിലെ 9 മണി മുതല്‍ നിലയ്ക്കലില്‍ നിന്നും 11.30വരെ പമ്പ യിൽ നിന്നും മല കയറുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മകരജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തില്‍ അധികം ഭക്തജനങ്ങളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരം കുത്തിയിലെത്തും. വൈകിട്ട് 6.30നാണ് മഹാദീപാരാധന നടക്കുക. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മകരജ്യോതി കാണാന്‍ 10 വ്യൂ പോയിന്റുകളാണുള്ളത്. മകരവിളക്ക് ദര്‍ശനത്തിന് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത് പുല്ലുമേട്ടിലാണ്. ഡ്രോണ്‍ നിരീക്ഷണമടക്കം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *