തിരുവനന്തപുരം:മാർ ഇവനിയോസ് കോളേജ് കോഓപ്പറേറ്റീവ് സൊസൈറ്റി യുടെ 2022-23 വർഷത്തെ വാർഷിക പൊതുയോഗ വും അനുമോദന യോഗവും മാർ ഇവനിയോസ് കോളേജ് സിൽവർ ജുബിലീ ഹാൾ ൽ വച്ച് 02.11.2023 അഭിവന്ദ്യ ഡോ മാത്യൂസ് മാർ പോളി കാർപസ് തിരുമേനി ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി.മാർ ഇവനിയോസ് കോളേജ് കോഓപ്പറേറ്റീവ് സൊസിറ്റി പ്രസിഡന്റ് ഡോ സുജു സി ജോസഫ് ന്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ -എക്സിക്യൂട്ടീവ് മെമ്പർ പ്രൊഫ. ജോജു ജോൺ സ്വാഗതം ആശംസിച്ചു. തുടർന്ന് 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വാർഷിക കണക്കു 2023-24 വർഷത്തെ ബഡ്ജറ്റ് അവതരണം, ബൈ ലോ ഭേദഗതി എന്നിവ സെക്രട്ടറി ശ്രീമതി ഷാമിൻ തോംപ്സൺ അവതരിപ്പിച്ചു. 2022-23വർഷത്തിൽ ഉന്നത മാർക്ക് നേടി വിജയിച്ചതും സംഘ ഗങ്ങൾ ആയവരുടെ മക്കളും ആയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്ക്കോളർഷിപ് വിതരണം നടത്തി.2022-23 വർഷത്തിൽ വിരമിച്ച ഭരണ സമിതി അംഗങ്ങളും മാർ ഇവനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ മാരുമായിരുന്ന പ്രൊഫ. ഡോ.ജിജിമോൻ കെ തോമസ്, ഡോ. ചെറിയാൻ ജോൺ, സുപ്രണ്ടായി വിരമിച്ച ശ്രീ സജി തോമസ് എന്നിവരെ ആദരിക്കുകയും ചെയ്തു. മാർ ഇവനിയോസ് കോളേജ് ബർസാർ ഫാ. വിൻസി വർഗീസ് ആശംസകൾ അർപ്പിച്ചു. മാനേജർ ജോസഫ് ജോർജ് എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.