ഗവർണറെ അപമാനിച്ചSFI യുടെ ബാനറിൽ ഗവർണറോട് മാപ്പ് പറഞ്ഞ് കോളേജ് പ്രിൻസിപ്പൽ1 min read

17/11/22

തിരുവനന്തപുരം :ഗവർണറെ അതിക്ഷേപിച്ചു കൊണ്ടുള്ള sfi യുടെ ബാനറിൽ ഗവർണറോട് മാപ്പ് പറഞ്ഞ് കോളേജ് പ്രിൻസിപ്പൽ.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഖേദം പ്രകടിപ്പിക്കുന്നതായി കോളേജ് പിന്‍സിപ്പല്‍ കെ.ഡി ശോഭ പറഞ്ഞു.

സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും വിശദീകരണം നല്‍കി. ഒരു കലാലയത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായത് എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. താന്‍ ഇതറിഞ്ഞിരുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നോട്ടീസ് നല്‍കിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

തിരുവനന്തപുരം സംസ്കൃത കോളജിലാണ്‌ ഗവര്‍ണറെ അപമാനിക്കുന്ന തരത്തില്‍ ബാനര്‍ സ്ഥാപിച്ചത്‌. സംഭവം വിവാദമായതോടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ അഴിച്ചുനീക്കി.

സംഭവത്തില്‍ കേരള വാഴ്‌സിറ്റിയോടും കോളജ്‌ പ്രിന്‍സിപ്പിലിനോടുമാണ്‌ രാജ്ഭവന്‍ വിശദീകരണം തേടിയത്.  സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാനറിനെക്കുറിച്ച്‌ പ്രിന്‍സിപ്പലിനോടു വിശദീകരണം ചോദിക്കാന്‍ വിസി റജിസ്ട്രാര്‍ക്ക്‌ നിര്‍ദേശം നല്‍കി. സംഭവം വിവാദമാവുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ എസ്‌എഫ്‌ഐ ബാനർ ‘മുക്കി’.
കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്‌. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ ‘ എന്നാണ്‌ ബാനറില്‍ ഉണ്ടായിരുന്നത്‌. ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിച്ചു.
ഫോട്ടോകളും കൈമാറി. തുടര്‍ന്നാണ്‌ വിസി റജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട്‌ വിശദീകരണം തേടിയത്‌. പിന്നാലെ എസ്‌എഫ്‌ഐ നേതൃത്വം ബാനര്‍ നീക്കാന്‍ യൂണിറ്റ്‌ ഭാരവാഹികള്‍ക്ക്‌ നിര്‍ദേശം നല്‍കി.

നേരത്തെ സംഭവത്തില്‍ ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്ക് മുതിര്‍ന്നവരോളം തന്നെ പക്വമായ രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *