തിരുവനന്തപുരം :പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ‘മാറിയേ മതിയാകൂ’ ക്യാമ്പയിന് നാളെ തുടക്കമാകും. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജ്ജന-ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കൊതുക് വളരാനുള്ള സാധ്യത നിലനിർത്തുന്നവർക്കെതിരെയും മാലിന്യവും മലിനജലവും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ നിക്ഷേപിക്കുന്നവർക്കെതിരെയും നിയമനടപടികളുൾപ്പെടെ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും. പൊതുജനങ്ങൾ ക്യാമ്പയിനുമായി പൂർണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു.
2024-07-17