ശരീരഭാരം കൂടുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വയറിലും അരക്കെട്ടിലും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി നിങ്ങള്‍ രാവിലെമുതല്‍ ശ്രദ്ധിക്കണമെന്നുമാത്രം.
നിങ്ങള്‍ എത്രത്തോളം ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുന്നുവോ അത്രത്തോളം ഫിറ്റായിരിക്കും എന്നര്‍ത്ഥം. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളും കാരണം പലരും പൊണ്ണത്തടിയുടെ ഇരയാകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രഭാതഭക്ഷണത്തില്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ മാറ്റങ്ങളോടെ ഉള്‍പ്പെടുത്തു ഇത് മൂലം വര്‍ദ്ധിച്ചു വരുന്ന ഭാരം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറയുന്നതാണ്.
വയറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കാണാൻ മോശമാണെന്നത് മാത്രമല്ല ഇത് കാരണം പല രോഗങ്ങളും ഉണ്ടാകുന്നു . അമിതവണ്ണം മൂലം ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, യൂറിക് ആസിഡിന്റെ വര്‍ദ്ധനവ്, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് അമിത ഭാരം സമയത്തു തന്നെ കുറയ്ക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍, നിങ്ങളുടെ വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയുമെന്നാണ് റിപ്പോര്‍ട്ട്. അത് എന്തൊക്കെയാണെന്ന കാര്യങ്ങൾ നോക്കാം,
1. ചൂടുവെള്ളത്തിൽ നാരങ്ങാനീര് : വയറിന് ചുറ്റുമുള്ള കൊഴുപ്പും ഭാരവും കുറയ്ക്കാൻ എന്നും രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അര ഭാഗം നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ തേൻ ചേര്‍ക്കുന്നതും നല്ലതാണ്.
2. തൈര് (Curd): കാല്‍സ്യവും പ്രോട്ടീനും അടങ്ങിയ തൈര് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് ശരീരത്തിലെ പ്രോട്ടീന്റെ അളവും നിയന്ത്രിക്കുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് നാരുകളും പ്രോട്ടീനും അടങ്ങിയ തൈര് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
3. ഉപ്പുമാവ് (Upma):
ഉപ്പുമാവിലടങ്ങിയിരിക്കുന്ന റവ ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ല കൊളസ്‌ട്രോളിനെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. എങ്കിലും ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുന്നത് ഉത്തമം.