മിഷൻ അരികൊമ്പൻ തുടങ്ങി ;ട്രാക്കിങ് ടീം അരികൊമ്പന്റെ അടുത്ത് എത്താറായി, കുങ്കിയാനകൾ പുറത്തിറങ്ങി1 min read

28/4/23

ചിന്നകാനാൽ :മിഷൻ അരികൊമ്പൻ ദൗത്യം തുടങ്ങി.ഡോ. അരുൺ സക്കറിയയും സംഘവും, കുങ്കിയാനകളും ദൗത്യമേഖലയിൽ എത്തി.

പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ദൃത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാല്‍ പ‌ഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാ‍ര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ കുങ്കി ക്യാമ്പ്   അവസാനവട്ട ഒരുക്കത്തില്‍ ആണ്. നാലു ആനകള്‍ പങ്കെടുക്കുന്നതാണ് അരിക്കൊമ്പൻ   മിഷന്‍ എന്ന സവിശേഷതയുമുണ്ട്. 301 കോളനിയിലെ മറയൂര്‍ കുടി ക്യാമ്പിൽ   മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

പുലര്‍ച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനില്‍ നിന്ന് ദൗത്യത്തിന് പുറപ്പെട്ടത് . 301 കോളനിയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് അരി കൊമ്പൻ     ഏറ്റവും ഒടുവില്‍ കണ്ടത്. നാല് കുങ്കിയാനകള്‍ ഉളളതും ഈ മേഖലയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ദൃത്യത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. രാവിലെ ആറിനു തന്നെ ഒറ്റയാനെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുളള തോക്കുകളും മരുന്നുകളും ദൃത്യമേഖലയില്‍ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങിയെന്നുറപ്പായാല്‍ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടുമുൻപേ   തന്നെ റേഡിയോ കോളര്‍ ധരിപ്പിക്കും. തുടര്‍ന്ന് പ്രത്യേക ലോറിയിലേക്ക് മാറ്റും. ദൃത്യത്തിനായി എട്ട് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വെടിയേറ്റാല്‍ ആറു മണിക്കൂര്‍ കഴിഞ്ഞേ കൊമ്പൻ  മയക്കം വിട്ടുണരൂകയുള്ളു. അതിന് മുൻപ്ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോകണം. ഇടയ്ക്ക് താമസം നേരിട്ടാല്‍ വീണ്ടും മയക്കേണ്ടി വരും. ഇപ്പോഴത്തെ നിലയില്‍ തേക്കടിയിലെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റാനാണ് സാധ്യത. തിരുവനന്തപുത്തെ നെയ്യാറും നേരത്തെ പരിഗണിച്ചിരുന്നു. പുലര്‍ച്ചെ മഴപെയ്ത് കാലാവസ്ഥാ പ്രതികൂലമായാലേ ദൗത്യം മാറ്റിവയ്ക്കൂ.

Leave a Reply

Your email address will not be published. Required fields are marked *