മലയാളികളുടെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ കിയ സോണറ്റ് സ്വന്തമാക്കി. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം അറിയിച്ചിരിക്കുന്നത്.
നഞ്ചിയമ്മ സ്വന്തമാക്കിയത് സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസാണ് . താക്കോല്‍ സ്വീകരിക്കുന്ന വീഡിയോയും കിയ പങ്കുവച്ചിട്ടുണ്ട്.
ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരേയാണ് കിയ സോണറ്റിന്റെ വിപണിവില. മൂന്ന് എന്ജിന് ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 117 ബി എച്ച്പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. മൊത്തം 10 കളറുകളും 29 വേര്‍ഷനുകളും കിയാ സോണറ്റിനായി കമ്പനി ഒരുക്കിയിട്ടുണ്ട്.