തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ,രാഹുൽ ഗാന്ധിക്കും ഇന്ന് വമ്പൻ പരിപാടികൾ.
ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും.
രാവിലെ ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പുറപ്പെടുന്ന മോദി കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ആദ്യമെത്തുക. രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്.
അതേസമയം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളില്‍ പങ്കെടുക്കും. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും.