തൃശ്ശൂർ :പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2 ന് ഉച്ചക്ക് 12 മണിക്ക് അദ്ദേഹം തൃശൂരിലെത്തും.
‘സ്ത്രീ ശക്തി മോദിയ്ക്കൊപ്പം’ എന്ന പേരില്‍ മഹിളാസമ്മേളനം തേക്കിൻകാട് മൈതാനിയില്‍ അരങ്ങേറും. വനിതാസംവരണബില്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്ക്ക് കേരളത്തിന്റെ ആദരം എന്ന പേരിലാണ് പരിപാടി നടക്കുക എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടുലക്ഷം മഹിളകള്‍ സമ്മേളനത്തില്‍ അണിനിരക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ മോദി കേരളത്തില്‍ എത്തിയിരുന്നു. മോദിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.