തിരുവനന്തപുരം :ദേശീയ ആയുർവേദ ദിനം 2024 ജില്ലാ തല ഉദ്ഘാടനം വർക്കല സർക്കാർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം, ജില്ലാ പഞ്ചായത്ത്, വർക്കല നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ ദിനാഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജിത അതിയേടത്ത് അധ്യക്ഷയായിരുന്നു. ജില്ലാതല ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി വർക്കല നഗരസഭയിൽ നിന്നും ജില്ലാ ആശുപത്രി വരെ വിളംബര ജാഥ നടന്നു. സ്ത്രീരോഗങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസും നടന്നു.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അജിത ഐ.റ്റി., നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു കെ.എസ്, സീനിയർ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസ് അലക്‌സ്, ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് മനോജ് എന്നിവർ പങ്കെടുത്തു.