തിരുവനന്തപുരം നാഷണൽ കോളേജിൽ ഇൻഡക്‌റ്റോ നാഷണൽ ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു1 min read

13/10/22

 

തിരുവനന്തപുരം :തിരുവനന്തപുരം നാഷണൽ കോളേജിൽ ഇൻഡക്‌റ്റോ നാഷണൽ ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു.

“പുതുതലമുറ സത്യത്തിന്റെയും ന്യായത്തിന്റെയും നീതിയുടെയും ഉറവിടമായി മാറണം. പഠനം ഒരു തപസ്യയാണ്; ആത്മാർത്ഥതയും അഭിനിവേശവുമാണ് വിജയത്തിനാധാരം. വിദ്യാഭ്യാസത്തിൻ്റെ നേട്ടം മനുഷ്യത്വമാണ്”. രാജു നാരായണ സ്വാമി ഐഎഎസ്. തിരുവനന്തപുരം നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇൻഡക്‌റ്റോ നാഷണൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീമതി നിശാന്തിനി ആർ. ഐപിഎസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. തോൽവിയെ വിജയത്തിന്റെ പാതയാക്കാൻ കഴിയണമെന്ന് തൻ്റെ സിവിൽ സർവീസ് അനുഭവത്തിലൂടെ ശ്രീമതി നിശാന്തിനി ആർ. ഐപിഎസ് അധ്യക്ഷ പ്രസംഗത്തിൽ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.

വിദ്യാർത്ഥികളിൽ
മൂല്യങ്ങൾ വളർത്തിയെടുക്കാനും ജീവിതാഭിനിവേശം ജനിപ്പിക്കാനും മികച്ച വ്യക്തികളാക്കാനും ഉള്ള പരിശീലനം നാഷണൽ എൻഎസ്എസ് ട്രെയിനറും സഹജീവൻ സ്ഥാപക ഡയറക്ടറുമായ
മിസ്റ്റർ. ബ്രഹ്മനായകം മഹാദേവൻ നല്കി.

ചടങ്ങിൽ ഐക്യുഎസി കോർഡിനേറ്റർ ഷബീർ അഹമ്മദ് എൻ, സെന്റർ ഫോർ ബയോസയൻസസ് കോഓർഡിനേറ്റർ ഡോ. അനിത എസ്, സെന്റർ ഫോർ അപ്ലൈഡ് സയൻസസ് കോർഡിനേറ്റർ ഡോ. ആൽവിൻ, സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് കോർഡിനേറ്റർ ശ്രീമതി. ഫാജിസ ബീവി, സെന്റർ ഫോർ ലാംഗ്വേജസ് ആൻഡ് സോഷ്യൽ സ്റ്റഡീസ് കോർഡിനേറ്റർ ശ്രീ ഉബൈദ് എ, സ്റ്റാഫ് അഡ്വൈസർ ശ്രീ. ശംബു കെ.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ.ഷാജഹാൻ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയൽ കൃതജ്ഞതയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *