തിരുവനന്തപുരം :ജീവിതത്തിന്റെ വൈകാരികതലത്തെ അർത്ഥവത്തോടെ പുനഃസൃഷ്ടി ക്കുന്നതാണ് സാഹിത്യമെന്നും നിരന്തരമായ വായനയാണ് സാഹിത്യസൃഷ്ടിയുടെ അടിസ്ഥാനമെന്നും നാഷണൽ കോളേജിൽ ‘Literer O’ National’ ഉദ്ഘടന വേളയിൽ മുൻചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഡയറക്‌ടറും ആയ ശ്രീ. കെ. ജയകുമാർ I.A.S. അഭിപ്രായപ്പെട്ടു.
നാഷണൽ കോളേജിൻ്റെ സിവിൽ സർവീസ് സപ്പോർട്ട് സെന്റർ (CSSC O’ National) മുഖാമുഖ സംവാദവും ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും കോളേജിൽ നടന്ന ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, ലിറ്റററി ക്ലബ്ബ് കൺവീനർ ശ്രീ. സുരേഷ് കുമാർ.എസ് എൻ, സിവിൽ സർവീസ് സപ്പോർട്ട് സെൻ്റർ കൺവീനർ ശ്രീ. ആഷിക് ഷാജി തുടങ്ങിയവർ പങ്കെടുത്തു.