കേരളത്തിൽ റബ്ബർ കാർഷിക മേഖല തകർച്ചയുടെ വക്കിൽ,റബ്ബർ കർഷകർക്കുള്ള ആനുകൂല്യങ്ങൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു :വി. ഡി. സതീശൻ1 min read

തിരുവനന്തപുരം :കേരളത്തിലെ റബ്ബർ കാർഷിക മേഖല വൻ തകർച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.NCRPS സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും, കൂട്ട ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലെ റബർ കർഷകർ ആശങ്കയിലാണ്,1100കോടി രൂപയുടെ ആനുകൂല്യങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത് അല്ലാതെ ഒരു ചില്ലികാശ് പോലും കർഷകർക്ക് നാളിതുവരെ ലഭിച്ചിട്ടില്ല.ആനുകൂല്യങ്ങൾക്ക് വേണ്ടി കർഷകന് അപേക്ഷ സമർപ്പിക്കാനുള്ള ഏക വഴിയായ വെബ്സൈറ്റ് പ്രവർത്തന രഹിതമാണ്. ആയതിനാൽ സർക്കാർ പദ്ധതികൾ പലതും വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു.’സ്വാഭാവിക കർഷകർക്ക് തണലാകുന്ന ‘സെറ്റ് ഗാർഡ് ഡ്യൂട്ടി ‘പദ്ധതി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ സംസ്ഥാന സർക്കാർ തയാറാക്കണമെന്നും, ഇറക്കുമതി ചുങ്കം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻസെന്റീവ് സ്കീമിന്റെ വെബ്സൈറ്റ് ഉടൻ ഓപ്പൺ ചെയ്യുക,ഉത്തേജക പദ്ധതിയുടെ അടിസ്ഥാനവില 250 രൂപയായി വർദ്ധിപ്പിക്കണം.,എട്ടാംഘട്ട ഉത്തേജക പദ്ധതിയിലെ കുടിശ്ശിക ഉടൻ തന്നെ വിതരണം ചെയ്യുക,ത്രിതല പഞ്ചായത്തുകളിൽ നിന്ന് റബ്ബർ ഉത്പാദക സംഘങ്ങളെ ശക്തി കഴിക്കുന്നതിനുള്ള നിയമ തടസ്സം നീക്കി തരിക,ഉത്തേജക പദ്ധതിയിൽ കേന്ദ്രസർക്കാരും പങ്കാളികളാവുക,റബ്ബർ ബോർഡിന് കമ്പോളത്തിൽ ഇടപെടാനുള്ള അധികാരം നിലനിർത്തുക,മുൻകാലങ്ങളിൽ ചെയ്തത് പോലെ റബ്ബർ മാർക്ക്, മാർക്കറ്റിംഗ് ഫെഡറേഷൻ,സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ, തുടങ്ങിയവയെ ഉപയോഗിച്ച് റബ്ബർ സംഭരണം നടത്തുക,കേറ്റുമതി ഇറക്കുമതി നിയന്ത്രണം വീണ്ടും നടപ്പിലാക്കുക,കേരളത്തിൽ റബ്ബർ കൃഷി നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക,കമ്പനികളുടെ സി.എസ്. ആർ ഫണ്ട് കേരളത്തിലും ലഭ്യമാക്കുക,കാർബൺ ക്രെഡിറ്റ് ഫണ്ട് റബ്ബർ കർഷകർക്ക് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക,കരട് റബ്ബർ ആക്ടിലെ അപാകതകൾ പരിഹരിക്കുക,ഉൽപാദന ചിലവിന്റെ അടിസ്ഥാനത്തിൽ റബ്ബർ മിനിമം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് NCRPS മാർച്ചും, കൂട്ട ധർണയും സംഘടിപ്പിച്ചത്.

 

ദേശീയ പ്രസിഡന്റ്‌ വി. ആന്റണി അധ്യക്ഷത വഹിച്ച ധർണയിൽ ജില്ലാ പ്രസിഡന്റ്‌ സി. അപ്പുകുട്ടൻ നായരും, മറ്റ് നേതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *