1/7/22
തിരുവനന്തപുരം :മണ്മറഞ്ഞു പോയ മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണുവിന്റെ സ്മരണക്കായി മീഡിയ ഹബിന്റെ നേതൃത്വത്തിൽ നെടുമുടി വേണു -മീഡിയ ഹബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യൂമെന്ററി ഫെസ്റ്റിവൽ 2021-2022 ലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. വിവിധ ഇനങ്ങളിലായി 10ലേറെ വിഭാഗങ്ങളിലേക്ക് അവാർഡ് നൽകുന്നു.
15മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം,40 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം,കുട്ടികളുടെ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി,മ്യൂസിക്കൽ വീഡിയോ,ഡിവോഷണൽ വീഡിയോ, കവർ സോങ്, ഷോർട്ട് ഫിലിം (കോവിഡ് ബേസ് ), മൊബൈലിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം, ഷോർട്ട് ഫിലിം (ഗൾഫ് റീജിയൻ )ഷോർട്ട് ഫിലിം (ഇന്റർനാഷണൽ )സോഷ്യൽ മീഡിയ പ്രോഗ്രാം, വെബ്സീരിസ് എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകുന്നു.എൻട്രികൾ അയക്കാനുള്ള അവസാന തിയതി :ജൂലൈ 10.
വിശദ വിവരങ്ങൾക്ക്
കോഡിനേറ്റർ :7902342300