19/7/22
കൊല്ലം :നീറ്റ് പരീക്ഷക്കായി അടിവസ്ത്രം അഴിച്ചുമാറ്റേണ്ടി വന്ന വിദ്യാർത്ഥിനികളുടെ ദുർവിധിയിൽ കൂടുതൽ പരാതകൾ.ഉണ്ടായത് വളരെ മോശം അനുഭവമാണെന്ന് കുട്ടികൾ പറഞ്ഞു. ‘അടിവസ്ത്രം അഴിച്ചു വയ്ക്കാൻ ആവശ്യപ്പെട്ടു,ഇരുട്ട് മുറിയിൽ ധാരാളം അടിവസ്ത്രങ്ങൾ കൂട്ടിയിട്ടു,കരഞ്ഞപ്പോൾ, എന്തിനാണ് കരഞ്ഞത്, നിങ്ങൾക്ക് അടിവസ്ത്രമാണോ, ഭാവിയാണോ വലുത് എന്ന് ചോദിച്ചതായും കുട്ടികൾ പറഞ്ഞു.
അതിന് ശേഷം ആൺകുട്ടികളെയും, പെൺകുട്ടികകളെയും ഒരുമിച്ചിരുത്തി പരീക്ഷ എഴുതിപ്പിച്ചതിനാൽ മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്ന് കുട്ടി പറഞ്ഞു.കോളേജിൽ വച്ച് അടിവസ്ത്രം ധരിക്കാൻ അനുവദിച്ചില്ല, ചുരുട്ടി കൈയിൽ കൊണ്ടുപോക്കൂ എന്ന് കുട്ടിയോട് പരിശോധകർ പറഞ്ഞെന്നും കുട്ടികൾ പറഞ്ഞു.
അതിനിടെ പരീക്ഷ വിവാദത്തിന് വിചിത്ര വാദവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി.രക്ഷകർത്താക്കളും, കുട്ടികളും ദുരുദ്ദേശ പരമായി വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് കോഡിനേറ്റർ നൽകിയ മറുപടി.
നീറ്റ് പരീക്ഷയിൽ പാലിക്കേണ്ട വസ്ത്ര ധാരണ രീതികൾ പാലിച്ചു കൊണ്ടാണ് കുട്ടികൾ പരീക്ഷ എഴുതാൻ എത്തുന്നത്. മാനദണ്ഡങ്ങളിൽ പോലും പറയാത്ത പരിശോധന കുട്ടികൾക്ക്മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്നാണ് മാതാപിതാക്കൾ പറയുന്നത്.