നേമം മണ്ഡലത്തിലെ കുളങ്ങൾക്ക് പുതുജീവനേകാൻ നവീകരണത്തിന് തുടക്കം1 min read

 

തിരുവനന്തപുരം :നേമം നിയോജക മണ്ഡലത്തിലെ 10 കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നിരവധിയായ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയോടുള്ള കരുതൽ കൂടിയാണ് സർക്കാരിനെ ജനപ്രിയമാക്കുന്നതെന്ന് മേയർ പറഞ്ഞു.

നേമം വാർഡിലെ അഞ്ചു കുളങ്ങളുടെയും എസ്റ്റേറ്റ് വാർഡിലെ അഞ്ചു കുളങ്ങളുടെയും നവീകരണ പ്രവർത്തികൾക്കാണ് തുടക്കമായത്. നേമം നിയോജക മണ്ഡലത്തിലെ കുളങ്ങളുടെ സംരക്ഷണത്തിനായി 2023-24 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ നാല് കോടി രൂപ വകയിരുത്തിയിരുന്നു. പ്രസ്‌തുത തുകയിൽ നിന്നും ഒരു കോടി 51 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ്റ്റേറ്റ് വാർഡിലെ മൈത്രി നഗർകുളം, നീറമൺകര- ശിവക്ഷേത്രക്കുളം, അരുവാക്കോട് കുളം, തെന്നിവിളാകം കുളം,നന്തൻകോട് കുളം എന്നീ കുളങ്ങൾ നവീകരിക്കുന്നത്. 1 കോടി 67 ലക്ഷം രൂപ വിനിയോഗിച്ചാണ് നേമം വാർഡിലെ അഞ്ചു കുളങ്ങൾ നവീകരിക്കുന്നത്.

പേരേക്കോണത്തും, മേപ്പാലിയൂർക്കോണത്തുമായി നടന്ന ചടങ്ങിൽ നേമം വാർഡ് കൗൺസിലർ യു. ദീപിക, എസ്റ്റേറ്റ് വാർഡ് കൗൺസിലർ എൽ. സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *