തിരുവനന്തപുരം :നേമം സഹകരണ ബാങ്കിന് മുന്നിൽ റസിഡൻസ് അസോസിയേഷന്റെ കേന്ദ്ര സംഘടനയായ ‘ഫ്രാൻസി’ന്റെ ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ 12/11/24 രാവിലെ 10.30 ന് ധർണ്ണ നടത്തുന്നു.
നിക്ഷേപ കൂട്ടായ്മയിലു ള്ളവരും, റസിഡൻസ് അസോസിയേഷൻ അംഗങ്ങളും, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും
ധർണയിൽ പങ്കെടുക്കും.
ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഇഡി യെചുമത ലപ്പെടുത്തുക, മുഴുവൻ തുകയും നിക്ഷേപകർക്ക് തിരികെ നൽകാൻ നടപടി സ്വീകരിക്കുക, ക്രമക്കേട് കാട്ടിയ മുൻ ഭാരവാഹികളുടെ ഉടൻ അറസ്റ്റ് ചെയ്യുക, അവരുടെ സ്വത്ത് കണ്ടെത്തുക, നിലവിലെ ബാങ്ക് ഭരണസമിതി പിരിച്ചുവിടുക, അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയെ സർക്കാർ നിയോഗിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തുന്നത്.