നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു1 min read

24/9/22

തിരുവനന്തപുരം :കാട്ടാക്കട നിയോജക മണ്ഡലത്തിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നോടിയായി നേമം VGHSS ക്വിസ് മത്സരം സംഘടിപ്പിച്ചു.

പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌ മല്ലിക ക്വിസ് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തങ്ങളിലൂടെ മാത്രമേ ലഹരിയെ സമൂഹത്തിൽ നിന്നും തുരത്താൽ സാധിക്കുകയുള്ളൂ, അപ്പോഴാണ് നമ്മൾ ശരിക്കും യോദ്ധാക്കൾ ആകുന്നതെന്നും , കാട്ടാക്കട എം എൽ എ ഐ ബി സതീഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന നേമം വിക്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും മല്ലിക പറഞ്ഞു. ഒക്ടോബർ 2ന് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകാനും, അണിചേരാനും കുട്ടികളോട് ആഹ്വാനം ചെയ്തു.

ലഹരി വിരുദ്ധ പ്രചാരണത്തിനായി സ്കൂൾ മാനേജ്‍ മെന്റ്, അധ്യാപക -അനദ്ധ്യാപകർ, PTA, സ്കൂളിലെ വിവിധ ക്ലബുകൾ, NCC,SPC,NSS എന്നിവയുമായി സംയോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സ്വാഗത പ്രസംഗം നടത്തിയ ഹെഡ് മിസ്ട്രസ്സ് ആശ. എസ്. നായർ പറഞ്ഞു.

കൺവീനർ ഇന്ദു,അധ്യാപകർ, PTA ഭാരവാഹികൾ,തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് HSC, HS, UP വിഭാഗങ്ങളിൽ ക്വിസ് മത്സരങ്ങളും, ഉപന്യാസ മത്സരങ്ങളും നടന്നു 

Leave a Reply

Your email address will not be published. Required fields are marked *