‘ക്വിക്ക് എഡിറ്റ്’ : വാട്സാപ്പില്‍ പുത്തല്‍ ഫീച്ചര്‍1 min read

ഡൽഹി : പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സാപ്പ്. ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് അണിയറയില്‍ ഒരുങ്ങുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സഹായകമാകുന്നതാണ് ഈ ഫീച്ചര്‍. വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് വാട്സാപ്പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഫയല്‍ തുറക്കുമ്ബോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഇത് ഉപയോ​ഗിച്ച്‌ ലഭിച്ച ഫയലില്‍ മാറ്റങ്ങള്‍ വരുത്താനാകും.

ഇവ പുതിയ ഫയലായി ഫോണില്‍ സേവ് ചെയ്യപ്പെടും. ​ഗാലറിയില്‍ നിന്ന് ഇവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാകും.

അധികം താമസിക്കാതെ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ് ഇത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇതു സംബന്ധിച്ച‌ ഔദ്യോ​ഗിക വിശദീകരണം വാട്സാപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *