തിരുവനന്തപുരം :മലയാള സിനിമയിലെ ആദ്യകാല നായികയായ നെയ്യാറ്റിൻകര കോമളത്തിന്റെ 91ആം പിറന്നാൾ മറന്ന മലയാള സിനിമ ലോകത്തിന് പഴമയുടെ മഹത്വം ഓർമപ്പെടുത്തികൊണ്ട് മുഖർശംഖ് വിദ്വാൻ നെയ്യാറ്റിൻകര കൃഷ്ണൻ. മലയാള സിനിമലോകത്തിന് പഴമയെ വേണ്ടെന്നും എല്ലാപേരും പുതുമ തേടി പരക്കം പായുന്നുവെന്നും അദ്ദേഹം പറയുന്നു. “പുതിയ തലമുറക്ക് പഴമയോട് വിധേയത്വമില്ല, മാതാപിതാക്കളോടോ, ഗുരുക്കൻമാരോടൊ,മുതിർന്ന കലാകാരൻ മാരോടൊ വിധേയത്വമില്ല. സിനിമാ ലോകം മായ ലോക മാണെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകര കൃഷ്ണന്റെ FB പോസ്റ്റ്
“26/7/2022 – ൽ .മലയാള ചലച്ചിത്ര തറവാട്ടിലെ മുതിർന്ന ആദ്യത്തെ നായിക നെയ്യാറ്റിൻകര കോമളം 91 വയസ്സിന്റെ നെറുകയിൽ . 1951-ൽ .വനമാല, മരുമകൾ, ആത്മശാന്തി, ആ പെൺകുട്ടിനീ ആയിരുന്നെങ്കിൽ, ന്യൂസ് പേപ്പർ ബോയ് . കൂടാതെ പ്രേംനസീറിന്റെ കൂടെ ആദ്യമായി അഭിനയിച്ച നായിക കൂടെയാണ് .പ്രേം നസീർ സിനിമ അഭിനയ ജീവിതത്തിൽ വരുന്നതിനു മുമ്പേ തന്നെ ശ്രീ നെയ്യാറ്റിൻകര കോമളം വളരെയധികം സിനിമകൾ അഭിനയിച്ചു തുടങ്ങിയിരുന്നു . പല സീരിയലും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇന്ന് എത്രപേർക്ക് അറിയാം. ഇന്ന് മലയാള സിനിമ കരയിലെ പ്രഗൽഭരായ അഭിനയ ജേതാക്കളും പ്രഗൽഭ അഭിനയത്രികളും .ഇന്ന് നെയ്യാറ്റിൻകര ശ്രീ കോമളം അമ്മയുടെ ജന്മദിനത്തിന് ആരെയും കണ്ടില്ല തിരക്കായിരിക്കാം അമ്മ സംഘടനയെങ്കിലും തിരിഞ്ഞു നോക്കണം ആയിരുന്നു . ആ അമ്മയ്ക്ക് കലാരംഗത്ത് അഭിനയരംഗത്തും ഉള്ള എല്ലാവരോടും ആദരവും സ്നേഹവും ആണുള്ളത്. നാളെ നിങ്ങൾക്കും ആളൊഴിഞ്ഞ് തനിയെ ഇരിക്കുമെന്ന് ഓർക്കുക . ജീവിതത്തിൽ .തിരക്ക് മാറ്റിവെച്ച് അച്ഛനമ്മമാരെയും ഗുരുനാഥന്മാരെയും മുതിർന്നവരെയും ഓർക്കാനും കാണാനും പാദം തൊട്ട് നമസ്കരിക്കാനും മറന്നു പോകരുത്. പോയ സമയം ഒന്നും തിരികെ കിട്ടിയില്ല.ഓർക്കുക നല്ലത് . എന്തുകൊണ്ടും നെയ്യാറ്റിൻകര സാംസ്കാരിക കലാ കായിക സാഹിത്യ അഭിനയരംഗങ്ങളിൽ സത് മനസ്സുകളുടെ നാടാണ്. നമുക്ക് അഭിമാനിക്കാം . എന്നാൽ പുതിയ തലമുറയും സംസ്കാരിക നായകന്മാരും . രാഷ്ട്രീയക്കാരും ചില പ്രതിഭകളെ മറന്നുപോകുന്നു എന്താണ് കാരണമെന്ന് അറിയില്ല ??? (ഉൽകൃഷ്ട പൂർവ്വകാല പെരുമ ചിന്തിച്ചീടിൽ . സശ്രദ്ധം പിന്നിലേയ്ക്കൊന്നു പോയി നോക്കി വരാം ) സ്നേഹനിധിയായ ആ അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു സ്നേഹപൂർവ്വം നെയ്യാറ്റിൻകര കൃഷ്ണൻ മുഖർ ശംഖ് വാദന കലാകാരൻ”
കോമളം അമ്മയെ ആദരിച്ചതിന് ശേഷമുള്ള മേനി പറച്ചിലല്ല ഇത്. പഴമയുടെ മഹത്വത്തെയും, പവിത്രതയും പുതിയ തലമുറ അറിയണമെന്നും, അങ്ങനെ പൈതൃകം തിരിച്ചറിയുന്ന ഒരു തലമുറ ഉണ്ടാകണമെന്നുമുള്ള ആഗ്രഹമാണ് പോസ്റ്റിനു പിന്നിലെന്ന് നെയ്യാറ്റിൻകര കൃഷ്ണൻ ജനചിന്തയോട് പറഞ്ഞു.