തിരുവനന്തപുരം :ലക്ഷ്യം +പരിശ്രമം =വിജയം, ഇതാണ്” നിങ്ങൾക്കുമാകാം കോടീശ്വരൻ ‘പരിപാടിയിലൂടെ 25ലക്ഷം രൂപ നേടിയ വിഷ്ണുവിന്റെ രഹസ്യം. സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണികാരനായ ദിവാകരന്റെയും, നിർമല കുമാരിയുടെയും രണ്ടുമക്കളിൽ ആൺതരിയായ വിഷ്ണുവിന് സാഹചര്യങ്ങളെക്കാൾ ലക്ഷ്യങ്ങൾ പ്രധാനമായിരുന്നു. സഹോദരിയുടെ വിവാഹത്തിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത വീടിന്റെ നിലനിൽപിന് വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു വിഷ്ണു. പാചകത്തിനും,കിണർ റിംഗ് വർക്ക്, പ്ലംബിങ്, തുടങ്ങി ഏത് തൊഴിൽ ചെയ്യുന്നതിനും വിഷ്ണുവിന് മടിയില്ല. ഇതിനിടയിൽ ഒരു സർക്കാർ ജോലി സ്വന്തമാക്കുന്നത്തിനായി psc പരിശീലനവും മുടങ്ങാതെ നടക്കുന്നു.
വിളക്കിത്തല നായർ സമാജം മര്യാപുരം ശാഖയിലെ അംഗമായ വിഷ്ണുവിനെ ശാഖ ആദരിച്ചു. അറിവിന്റെ മത്സര ലോകത്ത് മാറ്റുരയ്ക്കാൻ കഴിഞ്ഞ വിഷ്ണു വരും തലമുറയ്ക്ക് പ്രചോദനമാണെന്ന് ശാഖ വിലയിരുത്തി. ഇനിയും ഉയരങ്ങളിൽ സഞ്ചാരിക്കാനും, മികച്ച വിജയം നേടുവാനും വിഷ്ണുവിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സഹോദരി കവിതയുടെ ഭർത്താവ് ശിവകുമാർ വിമുക്ത ഭടനാണ്. ശിവകാമി, നീരവ് കൃഷ്ണ എന്നിവരാണ് മക്കൾ.