ലഹരിക്കെതിരെ കൈകോർത്ത് VGHSS നേമം1 min read

1/11/22

തിരുവനന്തപുരം :ലഹരിക്കെതിരെ പ്രതികാത്മക ചങ്ങല തീർത്ത് vghss നേമം. ഉച്ചക്ക് 2.30ന് സ്കൂളിൽ നിന്നും  ജാഥ യായി നേമം പോലിസ് സ്റ്റേഷന് മുന്നിൽ എത്തി. നേമം പോലീസ് സ്റ്റേഷൻ പി.ആർ.ഒ. ഷീജ ദാസ് ലഹരി വിരുദ്ധ സന്ദേശം നൽകി.

ലഹരിക്കെതിരെ സമൂഹം ഒറ്റകെട്ടായി പൊരുത്തണമെന്നും, പഠനം മാത്രമായിരിക്കണം ജീവിതത്തിൽ ലഹരിയെന്ന് കുട്ടികളോട് പറഞ്ഞു.

SPC സീനിയർ കേഡറ്റ് അനന്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി തുടക്കമിട്ടു.തുടർന്ന് മുൻകൂടി നിശ്ചയിച്ച പ്രകാരം നിന്നിരുന്ന SPC, NCC കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികളും,പോലീസും, രക്ഷകർത്താക്കളും, പി ടി എ അംഗങ്ങളും ഏറ്റുചൊല്ലി.

ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയും, ‘ലഹരി ഞങ്ങൾക്ക് വേണ്ടേ.. വേണ്ട..എന്നുറക്കെ മുദ്രാവാക്യം മുഴക്കിയും കുട്ടികൾ ചങ്ങലയിൽ അണിചേർന്നു.

പ്രധാന അധ്യാപിക, അധ്യാപക -അനധ്യാപകർ, പി ടി എ അംഗങ്ങൾ, രക്ഷകർത്താക്കൾ, NCC, SPC കേഡറ്റുകൾ, എക്കോ ക്ലബ്‌, ലിറ്റിൽ കൈറ്റ്സ്, സയൻസ് ക്ലബ്‌, തുടങ്ങി സ്കൂളിലെ വിവിധ ക്ലബ്ബുകൾ, മറ്റ് വിദ്യാർത്ഥിനികൾ തുടങ്ങിയവർ ചങ്ങലയിൽ അണിചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *