2/8/23
തിരുവനന്തപുരം :ഷംസീറിന്റെ ഹിന്ദുമത വിശ്വാസ വിരുദ്ധ പരാമർശത്തിനെതിരെ NSS ഇന്ന് നടത്തുന്ന വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ ജനറല്‍ സെക്രട്ടറി താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിര്‍ദ്ദേശം. സ്പീക്കര്‍, പരാമര്‍ശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്‌എസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ പരാമര്‍ശത്തെ നിസ്സാരവല്‍ക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻനായര്‍ വിമര്‍ശിക്കുന്നു.
സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് എൻഎസ്‌എസ് കഴിഞ്ഞ ദിവസം നടത്തിയത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിക്കെതിരായ എ.എൻ ഷംസീറിൻറെ വിമര്‍ശനം സ്പീക്കര്‍ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കര്‍ സ്ഥാനത്തു തുടരരുതെന്നാണ് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ ആവശ്യപ്പെടുന്നത്. വിവാദ പരാമര്‍ശം പിൻവലിച്ച് സ്പീക്കര്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീക്കര്‍ക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാറിന് ബാധ്യകയുണ്ടെന്നും സ്പീക്കര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഷംസീറിൻറെ പരാമര്‍ശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മില്‍ പോര്‍വിളി നടക്കുന്നതിനിടെയാണ് എൻഎസ് എസിന്റെ വിമര്‍ശനം.