6/2/23
തിരുവനന്തപുരം : വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂമോണിയ ബാധയ്‌ക്കാണ് അദ്ദേഹത്തിന് ചികിത്സ നടത്തുന്നത്. തൊണ്ടയുടെ രോഗത്തിന് ജര്‍മ്മനിയില്‍ ചികിത്സയ്‌ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മൂത്തമകളും മകന്‍ ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നു എന്നുകാട്ടിയാണ് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഈ പരാതിക്കെതിരെ കുടുംബം രംഗത്തുവന്നിരുന്നു.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ ഇളയമകള്‍ അച്ചു ഉമ്മന്‍ പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആഗ്രഹമെന്ന് പ്രതികരിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ പങ്കുവച്ച് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ ഇപ്പോഴും താന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അലക്സ് വി ചാണ്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെ ഇന്ന് ഉമ്മന്‍ചാണ്ടിയെ മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഒന്നിച്ചാണ് എത്തിയത്.സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു ആന്റണി പറഞ്ഞത്. ഉമ്മന്‍ ചാണ്ടി ബംഗളൂരുവില്‍ പോകുന്നതുകൊണ്ടാണ് കാണാന്‍ എത്തിയതെന്നാണ് എം എം ഹസന്‍ പ്രതികരിച്ചത്.