ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് കിലോ സൗജന്യ അരി വീതം വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണാവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് അവധിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുന്നതാണ്. അരി സപ്ലൈകോ തന്നെ സ്കൂളുകളില്‍ നേരിട്ട് എത്തിച്ചു നല്‍കും. 29.5 ലക്ഷം കുട്ടികളാണു ഗുണഭോക്താക്കളായുള്ളത്.