ഡൽഹി :ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന്.കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി എട്ടംഗ സമിതിയില്‍നിന്ന് പിന്മാറിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എൻ.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഒരേസമയം തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര നിയമമന്ത്രി അര്ജുൻ റാം മേഘ്വാള് പ്രത്യേക ക്ഷണിതാവായി യോഗത്തില്‍ പങ്കെടുക്കും.
രാംനാഥ് കോവിന്ദ്, അമിത് ഷാ, അര്ജുൻ മേഘ്വാള് എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു.