ഓൺലൈൻ ട്രെഡിങിന്റെ മറവിൽ സിപിഐ പ്രാദേശിക നേതാവും കുടുംബവും, സഹായിയും ചേർന്ന് കോടികൾ തട്ടിയെടുത്തെന്ന് നിക്ഷേപകർ ;തട്ടിപ്പ്, ക്രൂഡോയിലിന്റെയും, സ്വർണത്തിന്റെയും ഷെയറുകൾ നൽകാമെന്നും, വൻ ലാഭം വാഗ്ദാനം ചെയ്‌തും1 min read

19/10/23

തിരുവനന്തപുരം :ഓൺലൈൻ ട്രൈഡിങിന്റെ മറവിൽ ക്രൂഡോയിലിന്റെയും, സ്വർണത്തിന്റെയും, വെള്ളിയുടെയും ഷേയറുകൾ നൽകാമെന്ന മോഹന വാഗ്ദാനം നൽകി നിക്ഷേപകരെ കബളിപിച്ച്  സിപിഐ നേതാവും കുടുംബവും ചേർന്ന്  കോടികൾ കൈക്കലാക്കിയതായി നിക്ഷേപകർ.

www.valantic.biz എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ട്രേഡിങ് നടത്തിയ ആയിരക്കണക്കിന് വ്യക്തികൾക്കാണ് വൻ തുകകൾ നഷ്ടമായത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയും പ്രശാന്ത് നഗർ സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സുഭാഷ് ചന്ദ്രൻ, മകൻ ചന്തു സി, ഭാര്യ ലീന ചന്ദ്രൻ,സുഭാഷ് ചന്ദ്രന്റെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ നന്ദു ഹരി എന്നിവർ ചേർന്ന്കോടികൾ കൈക്കലാക്കി എന്നാണ്   പരാതിക്കാർ ആരോപിക്കുന്നത്.

സുഭാഷ് ചന്ദ്രൻ രാഷ്ട്രീയ സ്വാധീനവും പ്രാദേശിക ബന്ധവും ഉപയോഗിച്ച് നിരവധിപേരെ സ്വാധീനിച്ച് മീറ്റിങ്ങുകൾ സംഘടിപ്പിച്ചും വിദേശ ബന്ധവും ക്രൂഡോയും സ്വർണത്തിന്റെയും വെള്ളിയുടെയും ഷെയറുകൾ നൽകാമെന്നും ബാംഗ്ലൂർ ആസ്ഥാനമായ ജർമ്മൻ കമ്പനിയാണ് valantic   പറഞ്ഞ് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ  ആകർഷിച്ചത്. കൂടാതെ എസ്ബിഐയുമായി ഒരു എഗ്രിമെന്റ് ഉള്ളതിന്റെ  കോപ്പിയും നിക്ഷേപകരെ കാണിച്ച് വിശ്വസിപ്പിച്ചതായും ഇവർ ആരോപിക്കുന്നു .

നിക്ഷേപകർ നൽകുന്ന തുക പലരുടെയും ബാങ്ക്അക്കൗണ്ടുകളിലേക്കാണ് പോകുന്നതെന്നും, ആയതിനാൽ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ നടത്താൻ കഴിയുകയുള്ളൂ എന്നും ഇവർ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചതായും, സെപ്റ്റംബറിൽ വെബ്സൈറ്റ് പ്രവർത്തനം നിലച്ചപ്പോൾ സുഭാഷ് ചന്ദ്രന്റെ സഹായി നന്ദു ഹരി ഒളിവിൽ പോവുകയും നിക്ഷേപകർ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ‘തനിക്കൊന്നും അറിയില്ല എന്നും പറഞ്ഞു ഒഴിയുകയാണ് സുഭാഷ് ചന്ദ്രനും കുടുംബവും ചെയ്തത് എന്നും ഇവർ ആരോപിക്കുന്നു.ഏറെ വിവാദമായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ടിട്ടുള്ള അവനീഷ് കുമാർ ശർമയുടെ സാന്നിധ്യവും ഈ ട്രേഡിങ്ങിൽ ഉണ്ടായിട്ടുണ്ട് എന്നും ഇവർ പറയുന്നു.വ്യാജ വെബ്സൈറ്റും വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിദേശ നമ്പറുകൾ അടക്കം കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നമ്പറുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ  തട്ടിപ്പാണ് സംസ്ഥാനമൊട്ടാകെ ഇവർ  നടത്തിയതെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലും പരാതികൾ നൽകിയെങ്കിലും പോലീസ് വ്യക്തമായ അന്വേഷണം നടത്താതെ ഒഴിവാക്കുകയാണ് ചെയ്തത് എന്നും നിക്ഷേപകർ പറയുന്നു.കൂടാതെ വൻ സാമ്പത്തിക തട്ടിപ്പിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണവും, സൈബർ കുറ്റകൃത്യമായതിനാൽ പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം നടത്തണമെന്നും പരാതിക്കാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ടെന്നും നിക്ഷേപകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *