തിരുവനന്തപുരം :ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍ കേസിൽ എ എ റഹീം, എം സ്വരാജ് എന്നിവർ കുറ്റക്കാരെന്ന് കോടതി.വിധി ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും.
2010ലെ കേസിലാണ് ഇരുവരും കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. ശിക്ഷാവിധി ഇന്ന് ഉച്ചക്കുണ്ടാവും.
വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരത്തിനിടെ ബാരിക്കേഡുകളും വാഹനങ്ങളും തകര്‍ത്തുവെന്നാണ് കേസ്. 2010ല്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.