തിരുവനന്തപുരം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പെൺകൂട്ടികൾക്കായുള്ള സ്വയം പ്രതിരോധത്തിനുള്ള കരാട്ടെ കായിക പരീശീലന ക്ലാസ് ആരംഭിച്ചു. കരാട്ടെ കായിക പരിശീലനക്ലാസിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ. എസ് നിർവഹിച്ചു
.പി ടി എ പ്രസിഡന്റ് ശ്രീ ദൗലത് ഷാ എം അദ്യക്ഷത വഹിച്ചു സീനിയർ അസിസ്റ്റന്റ് ശ്രീമതി ജയ. ടി. വി, എം പി. ടി. എ പ്രതിനിധി ശ്രീമതി മുബീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാരോൺ . എൽ. സ്റ്റാൻലി സ്വാഗതവും ശ്രീമതി വിൽസി റോസ്. ആർ നന്ദിയും പറഞ്ഞു.