“മേരീ മാട്ടീ..മേരാ ദേശ്” (MERI MAATI MERA DESH) ആചരണവുമായി നെടുമങ്ങാട് GHS സ്കൂൾ NSS യൂണിറ്റ്1 min read

തിരുവനന്തപുരം :ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയറസെക്കന്ററി സ്കൂൾ ൻ NSS യൂണിറ്റ്, നെഹ്‌റു യുവ കേന്ദ്ര തിരുവനന്തപുരം, CISF എന്നിവരുടെ ആഭിമുഖ്യത്തിൽ “മേരീ മാട്ടീ മേരാ ദേശ് (MERI MAATI MERA DESH)  അമൃത് കലശയാത്ര സംഘടിപ്പിച്ചു.

വാമനപുരം ബ്ലോക്ക്‌, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് വിദ്യാർഥികളും, അധ്യാപകനും , CISF ഉദ്യോഗസ്ഥരും നെഹ്‌റു യുവകേന്ദ്ര പ്രതിനിധികളും ചേർന്ന് അമൃത് കലശത്തിൽനിക്ഷേപിച്ചു .

നാടിനുവേണ്ടി വീരമൃത്യു വരിച്ച ധീര ജാവന്മാർക്കായി ഡൽഹിയിൽ നിർമിക്കുന്ന അമൃത് വാടികയുടെ നിർമാണത്തിനാണ് ഇത്തരത്തിൽ ശേഖരിച്ചമണ്ണ്ഉപയോഗിക്കുന്നത്.

പ്രോഗ്രാമിൽ സ്കൂൾ പ്രിൻസിപ്പൽ നിത നായർ സ്വാഗതപ്രസംഗം നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.

നെഹ്‌റു യുവ കേന്ദ്ര ജില്ലായുത്ത് ഓഫീസർ രെജീഷ് കുമാർ, CISF സി ഐ ശ്രീമതി സന്ധ്യ, വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജീ. കോമളം, നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ശ്രീജ സി സ്, സ്കൂൾ nss പ്രോഗ്രാം ഓഫീസർ Dr അനിത ഹരി, PTA പ്രസിഡന്റ്‌ ശ്രീ അജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയോടാനുബന്ധിച്ച്കുട്ടികളും അതിഥികളും പഞ്ച പ്രാൻ പ്രതിജ്ഞ ചൊല്ലുകയും CISF സി സന്ധ്യ ദീപശിഖ തെളിയുക്കുകയും ചെയ്തു. തുടർന്ന് ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി കോമളം അമൃത് കലശം നിവ് യുടെ ജില്ല യൂത്ത് ഓഫീസർ രെജീഷ് കുമാറിന് കൈമാറി.

തുടർന്ന് കുട്ടികൾ വിവിധ ദേശിയ വേഷങ്ങളും ധരിച്ച് കൊണ്ടുള്ള ഒരു റാലിയും നടത്തുകയുണ്ടായി. തുടർന്ന് NSS വോളന്റീർഴ്സിന്റെ ഫ്ലാഷ്മോബ് അരങ്ങുമുണ്ടായി.

പ്രോഗ്രാമിന്റെ അവസാനം എല്ലാവർക്കും കൃതജ്ഞത അറിയിച്ചുകൊണ്ട് നെഹ്‌റു യുവകേന്ദ്ര പ്രേതിനിധി ശ്രീ. വിഷ്ണു ഷാജി സംസാരിച്ചുa

ഒക്ടോബർ അവസാനത്തോടെ അമൃത് കലശങ്ങൾ ഡൽഹിയിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *