പതിവ് തെറ്റിക്കാതെ ഈ മെയ്‌ ദിനത്തിലും അവർ ഒത്തുചേർന്നു.. പാരമ്പര്യം കൈവിടാത്ത പാറക്കൂട്ടം കുടുംബം….1 min read

തിരുവനന്തപുരം:സംശുദ്ധ പൈതൃകത്തിന്റെ ഉടമകളായ പാറക്കൂട്ടം കുടുംബത്തിന് ഈ മെയ്ദിനം തൊഴിലാളിദിനം മാത്രമല്ല, തങ്ങളുടെ പൈതൃക സംരക്ഷണത്തിനായുള്ള ഒത്തുചേരൽ കൂടിയാണ്. കഴിഞ്ഞ 9വർഷങ്ങളായി എല്ലാ മെയ്ദിനത്തിലും പാറക്കൂട്ടം കുടുംബാംഗങ്ങൾ കുടുംബവീട്ടിൽ ഒത്തുചേരാറുണ്ട്. അതിനായി മെയ്ദിനം തിരഞ്ഞെടുക്കുന്നതിന് പിന്നിലും ചരിത്രം ഉണ്ട്. ഏകദേശം 100വർഷങ്ങൾക്ക്‌ മുൻപ് പീറ്റർ ഉപദേശിയും, ഭാര്യ റജീനയും 8മക്കളും അടങ്ങുന്ന കുടുംബം എങ്ങും കാഞ്ഞിരം മരങ്ങളും, പാറക്കൂട്ടങ്ങളും ഉള്ള പ്രദേശത്ത്‌ (ഇന്ന് കാഞ്ഞിരംപാറ എന്ന് അറിയപ്പെടുന്ന സ്ഥലം )താമസം ആരംഭിച്ചപ്പോൾ ഉപജീവനത്തിന് കൃഷി കൂടി ചെയ്യേണ്ടിവന്നു. ചുറ്റുമുള്ള പാറകൾ ഉടയ്ക്കുക എന്നത് പ്രധാന വെല്ലുവിളിയായിരുന്നു. എന്നാലും കഠിനാധ്വാനിയായ പീറ്റർഉപദേശിക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. ചിലപ്പോൾ പാറക്കൂട്ടങ്ങളുടെ ഇടയിൽ താമസിച്ചതുകൊണ്ടാവാം “പാറക്കൂട്ടം “എന്ന കുടുംബപേര് കിട്ടിയതെന്ന് കുടുംബത്തിലെ  മൂത്തമകളായ റോസമ്മ ജോർജ് പറയുന്നു. കാഞ്ഞിരം മരങ്ങളെയും, പാറക്കൂട്ടങ്ങളെയും നീക്കി ആ ഭൂമിയിൽ സ്വർഗം തീർത്തു പീറ്റർ ഉപദേശി. പിന്നീട്കാഞ്ഞിരംപാറയിലെ ആദ്യത്തെ ചെങ്കൽ ചൂളയും പീറ്റർ ഉപദേശി നിർമിച്ചു. ആ പാരമ്പര്യത്തിന്റെ പിന്മുറക്കാർക്ക് ഒത്തുചേരാൻ മെയ്ദിനത്തേക്കാളും നല്ലൊരുദിനം വേറെയുണ്ടോ?. പാറക്കൂട്ടം കുടുംബം തീരെ ചെറുതല്ല. പീറ്റർ ഉപദേശിയുടെ 8മക്കളുടെ ശാഖകൾ മാത്രം 50കുടുംബങ്ങൾ ഉണ്ട്, 50കുടുംബങ്ങളിലായി ഏകദേശം 200പേർ അതാണ് പാറക്കൂട്ടം കുടുംബം.

“ഈ ഒത്തുചേരൽ പുതിയ തലമുറക്ക് വേണ്ടിയാണ്, നമ്മുടെ പൈതൃകം, അവർ അനുഭവിച്ച ദുരിതങ്ങൾ, അവരുടെ കഠിനാധ്വാനം ഇവയെല്ലാം പുതു തലമുറ അറിയണം, അതിനാണ് എല്ലാവർഷവും മെയ്ദിനം തന്നെ തിരഞ്ഞെടുത്തതെന്ന് പാറക്കൂട്ടം കുടുംബത്തിലെ തലമൂത്ത ആളായ ആൻഡ്രുസ് ജോർജ് പറയുന്നു. ഞങ്ങളുടെ കാലശേഷവും വരും തലമുറ ഈ കൂട്ടായ്മ നിലനിർത്തണമെന്നതാണ് വലിയ ആഗ്രഹമെന്ന് ജെയിംസ് റിജു പറഞ്ഞു.ഉദാത്ത സ്നേഹത്തിന് മാതൃകയായ പാറക്കൂട്ടം കുടുംബത്തിൽ അംഗമാകാൻ കഴിഞ്ഞത് ജന്മപുണ്യമാണെന്ന് ഷൈനി അഭിപ്രായപ്പെട്ടു.വെറുമൊരു ഒത്തുചേരലിൽ മാത്രം ഒതുങ്ങുന്നില്ല.വിവാഹപ്രായമായവർക്ക് വേണ്ട ഉപദേശങ്ങൾ, ഉന്നതപഠനത്തിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുക, വിവാഹ ജീവിതത്തിൽ 25വർഷം തികച്ചവരെ ആദരിക്കുക, കാരുണ്യപരമായ പുണ്യപ്രവർത്തികൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളും പാറക്കൂട്ടം കുടുംബം നടത്തുന്നു. സോഷ്യൽ മീഡിയയായ വാട്സ്ആപ്പ്, ഫേസ്ബുക് ഇവയിൽ  പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ചുക്കാൻ പിടിക്കുന്നത് പേരകുട്ടികളിൽ മൂത്തവനായ ജിജോവില്യം നാടാർ ആണ്. സമയക്കുറവിൽ പാരമ്പര്യം ഓർമകളിൽ മാത്രം ഒതുക്കാൻ ശ്രമിക്കുന്ന പുതുതലമുറക്ക് മാതൃകയാണ് പാറക്കൂട്ടം കുടുംബം..

Leave a Reply

Your email address will not be published. Required fields are marked *