ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശനസ്മരണയുമായി പാരിപ്പള്ളി സംസ്ക്കാരയുടെ ഗാന്ധി സ്മൃതി1 min read

16/1/23

കൊല്ലം :1937 ജനുവരി 16ന് ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന സ്മരണയിൽ പാരിപ്പള്ളി സംസ്ക്കാര ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.മുൻ മന്ത്രി ശ്രീ.മുല്ലക്കര രത്നാകരൻ സംസ്ക്കാരഭവനിൽ തയ്യാറാക്കിയ ഗാന്ധി ചിത്ര ശേഖരം ഉദ്ഘാടനം ചെയ്തു. ശ്രീ.കെ .ജി.ജഗദീശൻ (ട്രസ്റ്റി, കേന്ദ്ര ഗാന്ധി സ്മാരകനിധി, ന്യൂ ഡൽഹി) മുഖ്യ പ്രഭാഷണം നടത്തി. ശ്രീ.കടയ്ക്കൽ എൻ.ഗോപിനാഥൻപിള്ള ( ചരിത്രകാരൻ ) ശ്രീ.ആശ്രാമം ഭാസി, ബിജു യുവ ശ്രീ എന്നിവർ ആശംസകൾ പറഞ്ഞു.ന്യൂഡൽഹി ഗാന്ധി മ്യൂസിയം തയ്യാറാക്കിയ ഗാന്ധിജിയുടെ സമരജീവിതത്തിലെ അമൂല്യങ്ങളായ 100 ചിത്രങ്ങളാണ് സംസ്ക്കാരഭവനിൽ തയ്യാറാക്കിയിരിക്കുന്നത്. 1936 നവംബർ 12നതിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് ഗാന്ധിജി 1937 ജനുവരി 12 ന് കേരളത്തിലെത്തുന്നത്.ഇത്ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള പര്യടനമായിരുന്നു.

ജനുവരി 16ന് വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷമാണ് പാരിപ്പള്ളിയിലെ പൊതുസമ്മേളനത്തിനെത്തിയത്.ഗാന്ധിജിയോടൊപ്പം മഹാദേവ് ദേശായി, രാജ് കുമാരി അമൃത് കൗർ ,കനു ഗാന്ധി, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, ഡോ.ജി.രാമചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.കടയ്ക്കൽ തട്ടാമല രാമൻപിള്ള സാർ ഗാന്ധിജിയക്ക് മംഗളപത്രം നൽകി. പത്രാധിപർ ടി.കെ.നാരായണൻ പ്രസംഗം പരിഭാഷപ്പെടുത്തി.തട്ടാമല രാമൻപിള്ള സാർ, ആർ.ആച്യുതൻ Ex MLA& MP കെ.എൻ.ഗോപാലക്കുറുപ്പ് ,എ .കെ ഭാസ്ക്കർEx MLA എം.ജി കോശി, വരിഞ്ഞം എൻ.രാഘവൻപിള്ള, പി.കുഞ്ഞുകൃഷ്ണൻEx MLA എന്നിവർ ആയിരുന്നു സംഘാടകർ.

Leave a Reply

Your email address will not be published. Required fields are marked *