10/3/23
കൊല്ലം :പത്തനാപുരം സെന്റ്. സ്റ്റീഫൻസ് കോളേജിൽ ദേശീയ സെമിനാറും & മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
ജൈവ വൈവിധ്യവും അതിന്റെ നൂതന സംരക്ഷണ രീതിയും എന്ന വിഷയത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം നടത്തിയ ദേശീയ സെമിനാർ ഉന്നത വിദ്യാഭ്യാസവും സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത സമ്മേളനത്തിൽ ഈ വർഷം കോളേജിലെ സുവോളജി ഗവേഷണ വിഭാഗത്തിൽ നിന്നും Ph.D. കരസ്ഥമാക്കിയ ഗവേഷകർക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.
കേരള സർവകലാശായിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. പാർവതി മോഹൻ, ഡോ. ജോതിർമയീ മോഹൻ, ഡോ. ബെറ്റിന പി അലക്സ്, ഡോ. ഡാനി ബെഞ്ചമിൻ എന്നീ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ബിന്ദു ആർ. അവാർഡുകൾ നൽകി അനുമോദിച്ചു.
ഡോ. ബിജു എ. ഡോ. ശ്രീജയ്. ആർ എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഗവേഷണങ്ങൾ പൂർത്തിയാക്കിയത്.
മൗണ്ട് താബോർ പ്രസ്ഥാനങ്ങളുടെ മാനേജർ ആയ വെരി.റവ. ഫാദർ . യൂഹാനോൻ ശാമുവൽ കുട്ടി റമ്പാൻ അദ്ധ്യക്ഷത വഹിച്ചു
യോഗത്തിൽ പ്രിൻസിപ്പൽ ഡോ. കോശി പി എം. റവ. ഫാ. ഡോ. റോയ് ജോൺ.ദേശീയ സെമിറാറിലെ മുഖ്യപ്രഭാഷണം നടത്തിയ കേരള സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ. എഫ്.ജി. ബെന്നോ പെരേര യും ,ബോട്ടണി വിഭാഗം മേധാവി ഫാ. Dr. റോയ് ജോൺ , IQAC കോർഡിനേറ്റർ ശ്രീ സന്തു ജോൺ സാജൻ , Dr .പൗർണമി പി Dr. ശ്രീജയ്. ആർ തുടങ്ങിയവർ പ്രസംഗിച്ചു .
ഈ യോഗത്തിന്റെ കൺവീനറും ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായിട്ടുള്ള ഡോ. ബിജു എ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കുമുള്ള കൃതജ്ഞ രേഖപ്പെടുത്തി.
വിവിധ കേളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും പ്രസ്തുത സെമിനാറിൽ പങ്കെടുത്തു.