മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ കൊല്ലം നഗരത്തിലെ പ്രസിദ്ധവും സമ്പന്നവുമായ മായ പട്ടത്തുവിള കുടുംബത്തിലെ തിരുവിതാംകൂർ ഗവൺമെൻറ് കോൺട്രാക്ടറും കൊല്ലം എമ്പയർ ടൈൽ വർകസ് സ്ഥാപകനുമായ കൊച്ചു കുഞ്ഞു ചാന്നാരുടെയും കൊച്ചു കുഞ്ചാളിയുടെയും മകനായി 1925 ജൂലൈ 27-ാം തീയതി ജനിച്ചു.കൊല്ലം ക്രേവൻ ഹൈസ്കൂൾ, മദ്രാസ് പ്രസിഡൻസി കോളേജ്, തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജ്, ന്യൂയോർക്കിലെ സിറാക്യൂസ് സർവകലാശാലയിലെ കോളേജ് ഓഫ് ബിസിനസ് മാനേജ്മെൻ്റിൽ എം.ബി.എ ബിരുദ നേടി. കോഴിക്കോട് പിയേഴ്സ് ലെസ്ലി കമ്പനിയിൽമാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന് നഗരത്തിൽ ഒരു നല്ല സുഹൃദ് വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, ജി.അരവിന്ദൻ തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്ര രംഗത്തെ ആഗോളതലത്തിലെ പുതു പ്രവണതകളെ കുറിച്ച് തല്പരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ തിരുമാനിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ ജി.അരവിന്ദനായിരുന്നു. ആദ്യ ചിത്രമായ ‘ഉത്തരായനം” മലയാള സിനിമയുടെ ഒരു നൂതന ഭാവുകത്വത്തിൻ്റെ തുടക്കമായിരുന്നു.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട “ഉത്തരായനം” നിരവധിവിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.1974-ൽ മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ,മികച്ച പ്രാദേശിക ചിത്രം (മലയാളം) ദേശീയ അവാർഡ് എന്നിവ ” ഉത്തരായനം” സിനിമയുടെ നിർമ്മാതാവായ പട്ടത്തുവിള കരുണാകരനു ലഭിച്ചു.സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ധർമ്മച്യുതി അദ്ദേഹത്തെ അസ്വസ്ഥനാക്കി .സാഹിത്യ രംഗത്ത് അദേഹം ചെറുകഥാകൃത്തായി അറിയപ്പെട്ടു. സാമൂഹ്യ ജീവിതത്തിലെയും രാഷ്ടീയ വേദികളിലെയും ജീർണ്ണതകളായിരുന്നു അദ്ദേഹത്തിൻ്റെ രചനകളിലെ പ്രതിപാദ്യ വിഷയം.1973-ൽ “മുനി ” എന്നെ ചെറുകഥയക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. “ബൂർഷ്വാസ്നേഹിതൻ “, ”കണ്ണേ മടങ്ങുക “, “സത്യാന്വേഷണം ”, ”നട്ടെല്ലികളുടെ ജീവിതം”, “ബലി ”, ‘”പട്ടത്തുവിളയുടെ കഥകൾ” എന്നിവയാണ് അദ്ദേഹത്തിൻ്റെ കൃതികൾ… ഭാര്യ സാറാ ( Late) മക്കൾ -അനിത, അനുരാധ…. 1985 ജൂൺ 5-ാം തീയതി ആ പ്രതിഭാശാലി നിര്യാതനായി.,.
2024-06-05