ഹർത്താൽ ;കേരള, എം. ജി സർവ്വകാലശാല പരീക്ഷകൾ മാറ്റി,PSC പരീക്ഷകൾക്ക് മാറ്റമില്ല1 min read

22/9/22

തിരുവനന്തപുരം :പോപ്പുലർ ഫ്രണ്ട്  ഹർത്താലിനെ തുടർന്ന് കേരള  സർവ്വകലാശാല, എം ജി സർവ്വകലാശാല കൾ നാളെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റി. എന്നാൽ Psc പരീക്ഷകൾക്ക് മാറ്റമില്ല.രാജ്യവ്യാപകമായി 93കേന്ദ്രങ്ങളിലാണ് NIA റൈഡ് നടത്തിയത്.കേരളത്തിലും ഡൽഹിയിലുമായി 45നേതാക്കൾ അറസ്റ്റിലായി.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താല്‍  നടത്താൻ PFI ആഹ്വാനംചെയ്തത് .

ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കേരളത്തില്‍നിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്.

മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡല്‍ഹി (മൂന്നു വീതം), രാജസ്ഥാന്‍ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്‍ഐഎയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നുവരെ നടത്തിയതില്‍ ഏറ്റവും വലിയ റെയഡ് എന്നാണ് എന്‍ഐഎ ഇതിനെ വിശേഷിപ്പിച്ചത്.

ഭീകരവാദത്തിനു സഹായം ചെയ്യുക, പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുക, ഭീകരവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെയാണ് ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *