സമൃദ്ധമായ ബാല്യകാല ഓണ ഓർമ്മകളുമായി, പൊന്നോണ പൂനിലാവ് എന്ന ഓണ ആൽബം പുറത്തിറങ്ങി.പ്രശസ്ത സിനിമാ സംവിധായകൻ എം.ആർ.അനൂപ് രാജ് ,നാഗപഞ്ചമി എന്ന ഹിറ്റ് ആൽബത്തിന് ശേഷം സംവിധാനം ചെയ്യുന്ന പൊന്നോണ പൂനിലാവ് മനോരമ മ്യൂസിക്കാണ് റിലീസ് ചെയ്തത്. ആൽബത്തിൻ്റെ പ്രകാശനം മുകേഷ് കൊല്ലത്ത് നിർവ്വഹിച്ചു.
സെവൻ വണ്ടേഴ്സിൻ്റെ ബാനറിൽ, രതീഷ് കുറുപ്പ് ,കണ്ണൻ പിള്ള എന്നിവർ ചേർന്നാണ് ആൽബം നിർമ്മിച്ചത്.
ബാല്യകാലത്തിലെ, ഓണ ഓർമ്മകളും, കുടുംബ ബന്ധങ്ങളും, പഴയ സഹൃദങ്ങളും ഭംഗിയായി ചിത്രീകരിച്ച ഈ ആൽബം, മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
സെവൻ വണ്ടേഴ്സിൻ്റെ ബാനറിൽ, രതീഷ് കുറുപ്പ് ,കണ്ണൻ പിള്ള എന്നിവർ നിർമ്മിച്ച, പൊന്നോണ പൂനിലാവ്, എം.ആർ.അനൂപ് രാജ് സംവിധാനം ചെയ്യുന്നു.ഗാനരചന, സംഗീതം – സജിത്ത് ചന്ദ്രൻ ,ആലാപനം – സജിത്ത് ചന്ദ്രൻ ,സനൂഷ സജീവ്, കീർത്തന, ഛായാഗ്രഹണം – രാരിഷ് ജി, എഡിറ്റിംഗ് – എ.യു.ശ്രീജിത്ത് കൃഷ്ണ, ആർട്ട് – സിജു ദേവൻ പരവൂർ ,മേക്കപ്പ് – ശരത് നെടുമങ്ങാട്, അസോസിയേറ്റ് ഡയറക്ടേഴ്സ് -രാജേഷ് കുമാർ ആർ ,ജിനി പി.ദാസ്, സ്റ്റിൽ -ജോഷ് തംബുരു ,പോസ്റ്റർ ഡിസൈൻ – രാജീവ്, പി.ആർ.ഒ- അയ്മനം സാജൻ
റെനെ നായർ, ആരവ് രതീഷ്, ഏബിൾ മോൻ, ആര്യൻ, രാംകുമാർ, ദിവ്യ, എ.കെ.രാമചന്ദ്രൻ പിള്ള, രത്നമ്മ അമ്മ, വൈഷ്ണവി, ഹൃദ്യസജിത്, നയോമിക, വിസ്മയ, ആർദ്ര അജയകുമാർ, ശ്യാമപ്രസാദ്, എന്നിവർ അഭിനയിക്കുന്നു.