തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വിസി യെ തിരഞ്ഞെടുക്കുന്നതിന് കേരള സർവകലാശാല മുൻ വിസി ഡോ: ഇക്ബാൽ കൺവീനറായ കമ്മിറ്റി ഏപ്രിൽ 15ന് തിരുവനന്തപുരത്ത് യോഗം ചേരും.
യുജിസിയുടെ 2025 ലെ കരട് റെഗുലേഷൻ നിയമമാ കുന്നതിനുമുമ്പ് തിരക്കിട്ട് വിസി യെ നിയമിക്കാനാണ് സർക്കാർ തലത്തിൽ നീക്കം.
നിലവിലെ വെറ്ററിനറി യൂണിവേഴ്സിറ്റി നിയമത്തിൽ ഗവർണറുടെ പ്രതിനിധി സേർച്ച് കമ്മിറ്റിയിൽ ഉണ്ടെങ്കിലും, ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി
രാഷ്ട്രപതി അനുമതി നിഷേധിച്ച നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള അഞ്ചംഗ കമ്മിറ്റിയാ ണ് സർക്കാർ രൂപീകരിച്ചത്.
വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയായി കേരള മുൻ വിസി ഡോ: ബി. ഇക്ബാൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാർഷിക യൂണിവേഴ്സിറ്റി മുൻ വിസി
ഡോ:പി.രാജേന്ദ്രൻ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധിയായി ഡോ: രാമൻ സുകുമാർ, ഐ.സി.എ.ആർ പ്രതിനിധി ഡോ: രാഘവേന്ദ്ര ഭട്ട, യുജിസി പ്രതിനിധി പ്രൊഫ: നീലിമ ഗുപ്ത എന്നിവരാണ് സർക്കാർ രൂപീകരിച്ച കമ്മിറ്റിയിൽ ഉള്ളത്.
ഏപ്രിൽ 15ന് തിരുവനന്തപുരം ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ വെച്ചാണ് കമ്മിറ്റി യോഗം ചേരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് കമ്മിറ്റി അംഗങ്ങൾക്കുള്ള വിമാന യാത്ര ടിക്കറ്റ് സർവ്വകലാശാല ചെലവിൽ നൽകിയിട്ടുണ്ട്.
നാളിതുവരെ ഗവർണറാണ് സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.തുടർന്ന് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ വിസി യെ നിയമിക്കും. ആദ്യമായാണ് ഗവർണറുടെ പ്രതിനിധിയെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുന്നത്
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള എതിർപ്പിനെ തുടർന്നാണ് സർക്കാർ നേരിട്ട് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ
ഗവർണറുടെ അംഗീകാരം കൂടാതെ ചട്ട വിരുദ്ധമായി സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ
ശുപാർശ പുതിയ ഗവർണർ അംഗീകരിക്കുവാനുള്ള സാധ്യതയില്ല.
പൂക്കോട് കോളേജ്
വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് നിലവിൽ ഉണ്ടായിരുന്ന വിസി യെ മുൻ ഗവർ ണർ നീക്കം ചെയ്തിരുന്നു. സർവ്വകലാശാലയിലെ തന്നെ
പ്രൊഫസ്സറായ
ഡോ: K S.അനിലി നാണ് ഇപ്പോൾ വിസി യുടെ ചുമതല.
കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഡോക്ടർ ബി. ഇക്ബാ ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പന്ത്രണ്ടോളം പേർ വിസി തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നറിയുന്നു.