കൊച്ചി :പൂക്കോട് വെറ്ററി നറി സർവകലാശാലയിലെ സിദ്ധാർത്ഥൻ റാഗിംഗ്നു വിധേയമായി മരണപെട്ട സംഭവത്തിൽ കുറ്റക്കാരായ വിദ്യാർഥികളെ തിരികെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സിദ്ധാർത്ഥന്റെ അമ്മ ഷീബ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് രാവൽ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതത്.
സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയ പുതിയ അന്വേഷണം നടത്താമെന്നും അന്വേഷണത്തിൽ അമ്മയെ കൂടി പങ്കെടുപ്പിക്കണമെ ന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
വിദ്യാർഥികൾ റാഗിംഗ് നടത്തുന്നത് കിരാത വാഴ്ചയ്ക്കു തുല്യമാണെന്നും ഇത്തരക്കാർ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് പുറത്ത് നിൽക്കണ്ടവരാ ണെന്നും കോടതി നിരീക്ഷിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം വിദ്യാർഥികൾക്ക് മണ്ണുത്തി കോളേജിൽ കഴിഞ്ഞ ആഴ്ച വീണ്ടും പ്രവേശനം നൽകിയിരുന്നു
സിദ്ധാർഥന്റെ അമ്മയ്ക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം, അഡ്വ കാവ്യാ വർമ എന്നിവർ ഹാജരായി.