പ്രവാസി ബന്ധു ഡോ :എസ്. അഹമ്മദ് സപ്തതി സമാപന സമ്മേളനംനാളെ ; പി. എസ്. ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യും1 min read

20/8/22

തിരുവനന്തപുരം : ഒരു പുരുഷയുസ്സ് മുഴുവനും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, പ്രവാസിക്ഷേമ പ്രവർത്തങ്ങൾക്കായി  ഉഴിഞ്ഞുവച്ച പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ ഒരുവർഷക്കാലം നീണ്ടുനിന്ന സപ്തതി ആഘോഷങ്ങൾക്ക് നാളെ സമാപനം.പാളയം നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിക്കും.

പ്രൊഫ. പി ജെ കുര്യൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് സപ്തതി സത് ഭാവന പുരസ്‌കാരങ്ങൾ ഗോകുലം ഗോപാലൻ,  എം. എസ്. ഫൈസൽ ഖാൻ, ഹബീബ് ഏലംകുളം എന്നിവർക്ക് സമ്മാനിക്കും. എക്സിലന്റ് സ്റ്റാർട്ട്അപ്പ് അവാർഡുകൾ ഗ്ലോബൽ ബഷീർ അരീമ്പ്ര(കോഴിക്കോട് )അഡ്വ. ലേഖ ഗണേഷ് (എറണാകുളം ), ദേവി മോഹൻ (തിരുവനന്തപുരം ), ആദർശ് രമേശ്‌ (തിരുവനന്തപുരം )എന്നിവർക്ക് സമ്മാനിക്കും.

ചടങ്ങിൽ IB സതീഷ് MLA, ഗുരുരത്നം ജ്ഞാനതപസ്വി ,കെ പി ജയചന്ദ്രൻ നായർ, വി പി സുഹൈബ് മൗലവി, പി. അശോകൻ,വി കെ പ്രശാന്ത് MLA, CK ഹരീന്ദ്രൻ MLA, PK ബഷീർ. MLA, ഓ . രാജഗോപാൽ, M. M. ഹസ്സൻ, C. ദിവാകരൻ തുടങ്ങിയവർ സംസാരിക്കുന്നു.

2021ജൂലൈ 10ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച് ഒരുവർഷകാലമായി ആഘോഷിക്കുന്ന സപ്തതി ആഘോഷങ്ങൾക്ക് ശുഭകരമായ പര്യവസാനമാണ് ഉണ്ടാകുന്നതെന്ന് സംഘടന സമിതി അംഗങ്ങളായIB സതീഷ്MLA,  പൂവച്ചൽ നസീർ, ശശി R നായർ,കുര്യത്തി ഷാജി, പെരിങ്ങമല അജി,രാജു മലപ്പുറം എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *