സംസ്ഥാനത്ത്‌ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമയം പിൻവലിച്ചു .1 min read

കൊച്ചി :സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.  ബസ് ചാര്‍ജ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്താൻ തീരുമാനിച്ചിരുന്നത്.      ഇപ്പോള്‍ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസ് ഉടമകള്‍ പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗത നയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു.  സ്പെയര്‍ പാര്‍ട്സിന്റെ വില വര്‍ധനവ്, ടയര്‍ ഉൽപന്നങ്ങളുടെ വില വര്‍ധനവ്, ഡീസല്‍ വില വര്‍ധനവ് എന്നിവ ക്രമാതീതമായി പ്രവര്‍ത്തന ചിലവ് വര്‍ധിപ്പിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.

ചാർജ് വർദ്ധനവ് പരിഗണിക്കാമെന്ന് മന്ത്രി സമ്മതിച്ചതായ് ഭാരവാഹികൾ പറഞ്ഞു. ഈ മാസം 20ന് മുൻപ് എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

കാര്യങ്ങൾ തീരുമാനമായില്ലെങ്കിൽ 21മുതൽ അനിശ്ചിതക്കാല പണിമുടക്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *