പ്രിയ വർഗീസ് ‘അയോഗ്യ ‘യെന്ന്കോടതി,റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നും കോടതി ഉത്തരവ് ;കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റേത് ക്രിമിനൽ കുറ്റമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

17/11/22

കൊച്ചി :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേ ഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി . പ്രിയ വർഗീസിനു മതിയായ അധ്യാപന പരി ചയമില്ലെന്നത് കൊണ്ട് റാങ്ക് പട്ടിക പുനക്രമീകരിക്കാൻ ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നൽകിയിട്ടുള്ള പ്രിയ വർഗീസിനെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം കാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം അധ്യാപകൻ ഡോ:ജോസഫ് സ്കറിയയാണ് ഹർജ്ജി ഫയൽ ചെയ്തത്.

സർവ്വകലാശാലകളിൽ  മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സി.പി. എം യുവജന നേതാക്കളുടെ ഭാര്യമാരെ നിരന്തരം നിയമിക്കുന്നത് കണ്ട് സഹികെട്ടാണ് പ്രിയ വർഗീസിന്റെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതെന്നും കോടതിവിധി സ്വാഗതാർഹമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

അനധികൃത നിയമനങ്ങൾ ചോദ്യം ചെയ്ത് ഹർജി നൽകാൻ ഉദ്യോഗർഥികൾ തയ്യാറായിരുന്നെങ്കിൽ അവിഹിത മാർഗ്ഗങ്ങളിലൂടെ സർവകലാശാലകളിൽ യിൽ അധ്യാപകരായി കടന്നുകൂടിയ നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനങ്ങളും റദ്ദാക്കാനാകുമായിരുന്നുവെന്നും സേവ് യൂണിവേഴ്സിറ്റി സമിതി ഭാരവാഹികൾ അഭിപ്രായപെട്ടു.

കണ്ണൂർസർവകലാശാല,   മലയാളം അസോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിനുള്ള അപേക്ഷ 2021നവംബർ 12   വരെ സ്വീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 10 പേരാണ്  അപേക്ഷ സമർപ്പിച്ചത്  .

ഡോക്ടറേറ്റ് ബിരുദവും എട്ടുവർഷത്തെ അധ്യാപന പരിചയവുമാണ് അസോസിയേറ്റ് പ്രൊഫസർക്കുള്ള യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. തൊ ട്ടടുത്ത ദിവസം തന്നെ പിവിസി യുടെ അധ്യക്ഷതയിൽ സ്ക്രീനിംഗ് കമ്മിറ്റി കൂടി പ്രിയ വർഗീസ് ഉൾപ്പെടെ ആറുപേരെ ഇൻറർവ്യൂവിന് ക്ഷണിച്ചു. നവംബർ 18ന് ഓൺലൈൻ ഇൻറർവ്യൂ നടത്തി ഒന്നാം റാങ്ക് പ്രിയ വർഗീസിനും രണ്ടാം റാങ്ക്  എസ്.ബി.കോളേജ് അധ്യാപകനായ ജോസഫ്   സ്കറിയയ്ക്കും, മൂന്നാം റാങ്ക്  മലയാളം സർവ്വകലാശാലയിലെ സി.ഗണേശനും നൽകി,

651  റിസർച്ച് സ്കോർപോയിൻറ് ഉള്ള ജോസഫ് സ്കറിയ, 645 സ്കോർ പോയിൻറ് ഉള്ള സി, ഗണേശനേയും പിന്തള്ളിയാണ് 156  സ്കോർ പോയിൻറ് മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത്.

2012 മാർച്ചിൽ   തൃശ്ശൂർ കേരളവർമ്മ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി നിയമിതയായ പ്രിയ വർഗീസ് 2015 മുതൽ 18 വരെ മൂന്ന് വർഷക്കാലം എഫ്. ഡി. പി യിൽ ഗവേഷണത്തിന്  അവധിയിലായിരുന്നു. ഗവേഷണ കാലം പൂർത്തിയാക്കിയ പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ സർവ്വകലാശാലയിൽ  സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു.തുടർന്ന് തിരുവനന്തപുരം ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറക്ടറായി നിയമനം നേടി. ഗവേഷണ അവധിക്കാ
ലവും, കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ നിയമനവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻറ് ഡയറക്ടർ കാലവും അംഗീകൃത അധ്യാപക പരിചയമായിbകണക്കിലെടുത്താണ് പ്രിയ വർഗീസിനെ സ്ക്രീനിംഗ് കമ്മിറ്റി ഇന്റർവ്യു പട്ടികയിൽ ഉൾപ്പെടുത്തിയത്.

അനധ്യാപക തസ്തികയായ സ്റ്റുഡൻസ് ഡയറക്ടർ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നിവിടത്തെ കാലഘട്ടവും ഗവേഷണ കാലവും അധ്യാപക പരിചയമായി കണക്കുകൂട്ടാനാവില്ലെന്ന് കോടതി കണ്ടെത്തി.

2021 നവംബർ 18ന് ധൃതി വച്ചുനടത്തിയ ഓൺലൈൻ ഇൻറർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം  റാങ്ക് നൽകിയതിന്റെ പാരിതോഷികമായാണ് 2021 നവംബർ 23ന്   വിസി കാലാവധി അവസാനിച്ച  ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു . 18 നവംബർ 2021 ന് ഒന്നാം റാങ്ക് നൽകി കൃത്യം ഒരു വർഷം കഴിഞ്ഞ ദിവസമാണ് കോടതി നിയമനം  അസാധുവാ ക്കുന്നത്.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ നേരത്തെ പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തിരുന്നു.

സർവ്വകലാശാലയ്ക്ക് വേണ്ടി അഡ്വ: പി. രവീന്ദ്രനും,
പ്രിയവർഗീസിന് വേണ്ടി അഡ്വ :
രഞ്ജിത്ത് തമ്പാനും,
ഹർജ്ജിക്കാരന് വേണ്ടി
അഡ്വ:ജോർജ് പൂന്തോട്ടവും, യൂജിസിക്ക് വേണ്ടി എസ്. കൃഷ്ണമൂർത്തിയും ഹാജരായി.

അതേസമയംകണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റേത് ക്രിമിനൽ കുറ്റമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.സർവ്വകലാശാല നിയമങ്ങളും അനുബന്ധ ചട്ടങ്ങളും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കണ്ണൂർ സർവ്വകലാശാല വിസി തന്നെ ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി വ്യാജ രേഖകളുടെ പിൻബലത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസർ നിയമത്തിന് ഒന്നാം റാങ്ക് നൽകിയത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് തന്നെ ബോധപൂർവം കുറ്റംചെയ്ത അദ്ദേഹത്തിനെതിരെക്രിമിനൽ കേസെടുക്കാൻ ചാൻസലർ കൂടിയായ ഗവർണർ തയ്യാറാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു

 

Leave a Reply

Your email address will not be published. Required fields are marked *